ആദ്യമായി സുപ്രിയ മേനോനെ പരിചയപ്പെട്ടപ്പോഴേ എനിക്ക് ‘ആ കാര്യം’ മനസിലായി; വെളിപ്പെടുത്തി മല്ലിക സുകുമാരൻ..

മലയാളത്തിന്റെ മുൻകാല സൂപ്പർ താരം സുകുമാരന്റെ മകനായ പൃഥ്വിരാജ് സുകുമാരൻ ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ യുവ താരമാണ്. മലയാള സിനിമയുടെ യൂത്ത് ഐക്കൺ കൂടിയായ പൃഥ്വിരാജ് അഭിനയിത്തിന് പുറമേ സംവിധാനം, നിർമ്മാണം, ഗാനാലാപനം തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം തിളങ്ങി നിൽക്കുകയാണ്. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോൻ. പൃഥ്വിരാജ് പ്രൊഡക്ഷൻ ബാനറിൽ ഒരുങ്ങുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിർമ്മിക്കുന്നത് സുപ്രിയ ആണ്. പ്രൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷൻ ബാനറിൽ സുപ്രിയ പൃഥ്വിരാജ് നിർമ്മിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ജനഗണമന എന്ന സിനിമ നിർമ്മിച്ചത് സുപ്രിയ ആയിരുന്നു. വളരെ മികച്ച അഭിപ്രായം ആയിരുന്നു ചിത്രം സ്വന്തമാക്കിയത്.

വളരെ പെട്ടെന്ന് മലയാള സിനിമയിലെ മുൻനിര യുവ താരങ്ങളിൽ ഒരാളായി മാറിയ പൃഥ്വിരാജ് മുംബൈയിലെ മാധ്യമ പ്രവർത്തക ആയിരുന്ന സുപ്രിയ മേനോനെ വിവാഹം ചെയ്തത് അതീവ സ്വകാര്യമായിട്ടായിരുന്നു. അടുത്തബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങുകൾക്ക് ശേഷം ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ആരാധകർ പോലും വിശേഷമറിഞ്ഞത്. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേയും. ഒരു അഭിമുഖവുമായി ബന്ധപ്പെട്ട് ആയിരുന്നു ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് ഇരുവരും സൗഹൃദത്തിലാവുകയും അത് പ്രണയത്തിൽ എത്തുകയും ചെയ്യുകയായിരുന്നു എന്നൊക്കെ ആരാധകർക്കും അറിയാവുന്നതാണ്. ഇരുവരുടേയും പ്രണയകാലത്തിന് ശേഷം ഇരുവീട്ടുകാരുടെയും ആശംസകളോടെ ഇവർ വിവാഹിതരാവുക ആയിരുന്നു. എല്ലാ കാര്യത്തിലും പൃഥ്വിരാജിനെ പൂർണമായി പിന്തുണയ്ക്കുന്ന സുപ്രിയ മേനോൻ താരത്തിന് ഏറ്റവും അനുയോജ്യമായ പങ്കാളിയാണെന്ന കാര്യത്തിൽ തർക്കമില്ല. ഇരുവരുടേയും കുടുംബ ജീവിതത്തിനായി ബിബിസിയിലെ മികച്ച ജോലി തന്നെ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു സുപ്രിയ. ഇപ്പോഴിതാ സുപ്രിയയെ കണ്ടപ്പോൾ തന്നെ പൃഥ്വിക്ക് ഏറ്റവും അനുയോജ്യയാണെന്ന് തോന്നിയിരുന്നെന്ന് പറയുകയാണ് താരത്തിന്റെ അമ്മ മല്ലിക സുകുമാരൻ.

പ്രണയിച്ച് വിവാഹിതരായവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. സിനിമ, യാത്ര, വായന ഈ മൂന്ന് കാര്യങ്ങളായിരുന്നു ഇവരെ അടുപ്പിച്ചത്. ജോലിയുടെ ഭാഗമായാണ് സുപ്രിയ പൃഥ്വിരാജിനെ പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു പിന്നീട്. സുപ്രിയയുടെ കാര്യം തുടക്കത്തിൽ തന്നെ പൃഥ്വി തന്നോട് പറഞ്ഞിരുന്നുവെന്നും തിരുവനന്തപുരത്തെ വീട്ടിലേക്ക് സുപ്രിയ വന്നിരുന്നുവെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. പിന്നീട് ഇരുകുടുംബങ്ങളും ആലോചിച്ച് വിവാഹം നടത്തുകയായിരുന്നു. ഇവരുടെ വിവാഹം പാലക്കാട് നടത്തിയതിനെക്കുറിച്ചും ഫ്ളവേഴ്സ് ഒരുകോടിയിൽ പങ്കെടുത്തപ്പോഴായിരുന്നു മല്ലിക ഇതേക്കുറിച്ച് പറഞ്ഞത്.

‘സുപ്രിയയുടെ കാര്യം പൃഥ്വിരാജ് പറഞ്ഞപ്പോൾ എനിക്കൊന്ന് കാണണമെന്നായിരുന്നു ഞാൻ പറഞ്ഞത്. അങ്ങനെയാണ് സുപ്രിയ തിരുവനന്തപുരത്തെ വീട്ടിലേക്ക് വരുന്നത്. പൃഥ്വിയെപ്പോലെ തന്നെ സംസാരം കുറവാണ്. എന്നേയും ഇന്ദ്രനേയും പോലെ ഒത്തിരി സംസാരിക്കാറില്ല. അളന്ന് മുറിച്ചൊക്കെ സംസാരിക്കാറേയുള്ളൂ. ഞങ്ങളൊക്കെ കൂടുമ്പോൾ നന്നായി മിണ്ടും. രാജുവിന് പറ്റിയ ആള് തന്നെയാണ് എന്നെനിക്ക് മനസിലായി. മാമനോട് സംസാരിക്കട്ടെ എന്ന് പറഞ്ഞതിന് ശേഷമായാണ് ഞാനും ചേട്ടനും ചേട്ടത്തിയുമൊക്കെ സുപ്രിയയുടെ പാലക്കാട്ടെ വീട്ടിലേക്ക് പോയത്.’

അച്ഛനും അമ്മയുമൊക്കെയായി കാര്യങ്ങളെല്ലാം സംസാരിക്കുകയായിരുന്നു പിന്നീട്. അച്ഛന്റെ അമ്മയും അമ്മയുടെ അമ്മയുമൊക്കെയായി കുറച്ച് വയസായവരുണ്ടായിരുന്നു അവിടെ. അവർക്കാർക്കും യാത്ര ചെയ്യാൻ പറ്റുമായിരുന്നില്ല. അങ്ങനെയാണ് ചെറിയ രീതിയിൽ അവിടെ താലികെട്ടിയത്. പിന്നീട് വലിയ പാർട്ടി ഞങ്ങൾ നടത്തുകയായിരുന്നു. ഇഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ടുമുട്ടിയപ്പോൾ ഇന്ദ്രനും രാജുവും എന്നോട് പറഞ്ഞു. അത് വേണ്ടവിധത്തിൽ ആലോചിച്ച് നടത്തിക്കൊടുക്കുകയും ചെയ്തുവെന്നുമായിരുന്നു മല്ലിക സുകുമാരൻ മനസ് തുറന്നത്. സുപ്രിയ വന്നതിന് ശേഷമാണ് പൃഥ്വിരാജിന്റെ ജീവിതത്തിന് ഒരു അടുക്കും ചിട്ടയും വന്നത്. മുൻപ് സാമ്പത്തിക കാര്യങ്ങളിലൊന്നും അത്ര ശ്രദ്ധിക്കില്ലായിരുന്നു മകൻ. സുപ്രിയ വന്നതോടെ കാര്യങ്ങളെല്ലാം മാറി. പൃഥ്വിയുടെ ദേഷ്യവും മറ്റ് കാര്യങ്ങളുമെല്ലാം കൃത്യമായി മനസിലാക്കി അതനുസരിച്ച് പെരുമാറുന്നയാളാണ്. കൊച്ചുമകളായ അലംകൃതയും സ്മാർട്ടാണ് എന്നും മല്ലിക മുൻപ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *