ഏതാനും ദിവസങ്ങൾക്കു മുമ്പ് ചെള്ള് പനി ബാധിച്ചു മരിച്ച അശ്വതിയുടെ വാർത്ത നമ്മൾ കണ്ടതാണ്. പത്താം ക്ലാസ് പരീക്ഷ എഴുതി റിസൾട്ടിനായി കാത്തിരിക്കുകയായിരുന്നു. ഈ കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു കൊല്ലം പാരിപ്പളി മെഡിക്കൽ കോളേജിൽ വെച്ച് വർക്കല സ്വദേശിയായ അശ്വതി മരിച്ചത്. തന്റെ മിന്നുന്ന വിജയം കാണാതെ ആയിരുന്നു അശ്വതി ഈ ലോകത്തിൽ നിന്നും വിട വാങ്ങിയത്.
വിജയത്തിന്റെ വാർത്തയറിഞ്ഞപ്പോൾ അത് ആഘോഷിക്കണ്ട വീട്ടിൽ അവളുടെ വിയോഗം ത്തിന്റെ ഞെട്ടലിലാണ് മാതാപിതാക്കൾ. നല്ല മാർക്ക് നേടി sslc വിജയിക്കും എന്ന് അശ്വതി വീട്ടുകാരോട് പറഞ്ഞിരുന്നു. തന്റെ വാക്കുപാലിച്ച അശ്വതി ഒരു നാടിന് തന്നെ ഇപ്പോൾ നൊമ്പരമാണ്. 7 വിഷയത്തിൽ A പ്ലസും രണ്ടുവിഷത്തിൽ A യും ഒരു B പ്ലസുമാണ് അശ്വതിക്ക് ലഭിച്ചത്. എല്ലാവര്ക്കും അതൊരു നൊമ്പരമായിരുകകയാണ്..