നടി ഐശ്വര്യയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? നെഞ്ചുപൊട്ടി ആരാധകർ.??

മല‍യാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്കർ. മോഹൻലാലിന്‍റെ നായികയായി പ്രജ, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലും നിരവധി മലയാള സീരിയലുകളിലും ഐശ്വര്യ ഭാസ്കർ സജീവമായിരുന്നു. ഏറെ തമിഴ് സിനിമകളിലും അഭിനയിച്ചു. എന്നാൽ കുറച്ചു കാലമായി ഐശ്വര്യയെക്കുറിച്ച് വാർത്തകളില്ലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒരു തമിഴ് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ ഏറെക്കാലത്തിന് ശേഷം ഐശ്വര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞിരിക്കുകയാണ് ആരാധകർ. ജോലിയില്ലെന്നും തെരുവുകളിൽ സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും നടി തുറന്ന് പറയുന്നു.

ജോലിയില്ല. പണമില്ല. തെരുവുകളിൽ സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടം ഒന്നുമില്ല. കുടുംബത്തിൽ ഞാൻ മാത്രമേ ഉള്ളൂ. മകൾ വിവാഹിതയായി പോയി. യാതൊരു ജോലി ചെയ്യാനും എനിക്ക് മടിയില്ല. നാളെ നിങ്ങളുടെ ഓഫീസിൽ ജോലി തന്നാൽ അതും സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ തിരികെ പോകും -നടി പറയുന്നു. ഇപ്പോഴത്തെ ജീവിതാവസ്ഥയോടൊപ്പം തന്‍റെ വിവാഹ മോചനത്തെക്കുറിച്ചും ഐശ്വര്യ പറയുന്നുണ്ട്. 1994ൽ വിവാഹിതയായെങ്കിലും മൂന്നു വർഷത്തിനു ശേഷം വിവാഹ മോചിതയാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *