ആശുപത്രിയേക്കാൾ തനിക്കിഷ്ട്ടം മ.ര.ണ.മാണെന്ന് പറഞ്ഞ അഞ്ചുവയസ്സുകാരി

ജീവിക്കണോ മ,രി,ക്ക,ണോ എന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന നമ്മളോട് ആരെങ്കിലും ചോദിച്ചാൽ എന്തായിരിക്കും നമ്മുടെ ഉത്തരം ?ആശുപത്രിയിൽ ആയാലും വേണ്ടിയില്ല കുറച്ചുനാൾ കൂടി ജീവിക്കണം എന്ന് തന്നെ ആയിരിക്കും അല്ലേ ?എന്നാൽ ആശുപത്രിയിലെ നരക ജീവിതത്തേക്കാൾ താൻ ഇഷ്ടപ്പെടുന്നത് തന്റെ വീട്ടിലെ മ,ര,ണം ആണെന്ന പക്വതയാർന്ന തീരുമാനം എടുത്ത അഞ്ചു വയസുകാരിയുടെ കഥയാണ് നിങ്ങളുമായി പങ്കുവെക്കുന്നത് .ജന്മനാ മസ്തിഷ്ക സംബന്ധമായ അപൂർവ രോഗം പിടിപെട്ട് ന,ര,ക തുല്യമായ ജീവിതം നയിക്കേണ്ടി വന്ന അഞ്ചുവയസുകാരിയാണ് ജൂലിയാനാ സ്നോ.തന്റെ രണ്ടാം വയസിൽ പല്ലുവേദനയിൽ തുടങ്ങിയ രോഗം പിന്നീട് അവളുടെ കുഞ്ഞു ശരീരം തന്നെ തളർത്തിക്കളഞ്ഞു.പിന്നീടുള്ള ജീവിതം ആശുപത്രി മുറിയിലും ഭക്ഷണം മരുന്നുകളുമായി.

എന്നാൽ ജൂലിയാനയുടെ രോഗം വൈദ്യ ശാസ്ത്രത്തിനു ഭേദമാക്കാൻ കഴിയുന്നതായിരുന്നില്ല.ദിവസങ്ങൾ കഴിയുംതോറും അത് മൂർച്ഛിച്ചു കൊണ്ടിരുന്നു , അതോടൊപ്പം ആ കുഞ്ഞു ശരീരത്തെ തളർത്തി കൊണ്ടിരുന്നു.അങ്ങനെ ഒടുവിൽ ഡോക്റ്റർമാർ അവളുടെ രോഗത്തിന് മുന്നിൽ തോറ്റു പിന്മാറി.അവർ അവളുടെ അച്ഛന് രണ്ട് ഓപ്‌ഷനുകൾ നൽകി.ജൂലിയക്കായി ഇനി തങ്ങളുടെ പക്കൽ ചികിത്സയൊന്നും ബാക്കിയില്ല.ജൂലിയയെ ഇനി വീട്ടിൽ കൊണ്ട് പോവുകയോ ആശുപത്രിയിൽ തന്നെ തുടർന്നും ചികില്സിക്കുകയോ ആവാം.തീരുമാനം എന്ത് തന്നെയായാലും മ,ര,ണം, ഉറപ്പാണ്.വീട്ടിൽ ആണെങ്കിൽ സഹോദരനും അച്ഛനമ്മമാർക്കും ഒപ്പം ഇനിയുള്ള കുറച്ചു ദിവസങ്ങൾ സന്തോഷത്തോടെ ജീവിക്കാം .ആശുപത്രിയിൽ ആണെങ്കിൽ ഒരുപക്ഷേ കുറച്ചു നാൾ കൂടി കൂട്ടി കിട്ടിയേക്കാം

.എന്നാൽ അത് അവൾക്ക് വേദന മാത്രം സമ്മാനിക്കുന്ന ദിനങ്ങളായിരിക്കും.ഡോക്റ്റർമാർ പറഞ്ഞു.തങ്ങളുടെ മകളുടെ രോഗാവസ്ഥ മനസിലാക്കിയ ആ അച്ഛനമ്മമാർക്ക്‌ പക്ഷേ ഒരു തീരുമാനം എടുക്കാനായില്ല.തങ്ങളുടെ മകൾക്കു കുറച്ചു നാളത്തെ സന്തോഷ ജീവിതം നൽകണോ അതോ നീട്ടി കിട്ടുന്ന ന,ര,ക തുല്യമായ ജീവിതം കൊടുക്കണോ എന്ന് തീരുമാനിക്കാൻ അവർക്കായില്ല.അങ്ങനെ ഒടുവിൽ അവർ തങ്ങളുടെ മകളോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു.അച്ഛൻ മൈക്കിൾ വേദന കടിച്ചമർത്തി ആ കുഞ്ഞിനോടായി ചോദിച്ചു.”മോൾക്ക് വീട്ടിലേക്കു പോകണോ അതോ ഹോസ്പിറ്റലിൽ തന്നെ തുടരണോ.”തനിക്ക് വീട്ടിൽ പോയാൽ മതിയെന്ന് ആ കുഞ്ഞു പറഞ്ഞപ്പോൾ അച്ഛൻ വീണ്ടും ചോദ്യം തുടർന്നു.

വീട്ടിൽ പോയാൽ ചിലപ്പോൾ നമ്മളെയൊക്കെ വിട്ട് സ്വർഗത്തിൽ പോകേണ്ടി വരുമെന്ന് അയാൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവളോടായി പറഞ്ഞപ്പോൾ .അച്ഛൻ വിഷമിക്കണ്ട സ്വർഗത്തിൽ പോയാൽ ദൈവം തന്നെ സംരക്ഷിച്ചുകൊള്ളും എന്നായിരുന്നു ആ കുഞ്ഞിന്റെ മറുപടി.അങ്ങനെ ആ കുഞ്ഞു മോളുടെ തീരുമാന പ്രകാരം അവർ വീട്ടിലേക്ക് പോയി.ശേഷിച്ച തന്റെ ജീവിതം സന്തോഷത്തോടെ അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ജീവിച്ചു.2016 ജൂൺ 20ന് പെട്ടെന്ന് അസുഖം മൂർച്ഛിച്ച ആ കുഞ്ഞു തന്റെ അമ്മയുടെ കയ്യിൽ കിടന്ന് ഒടുവിൽ മ,ര,ണ,ത്തിന് കീഴടങ്ങി.ഒരുപക്ഷേ ആ കുരുന്നു ആഗ്രഹിച്ച മ,ര,ണ,മാ,യി,രുന്നിരിക്കാം അത് എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആ കുഞ്ഞിനെ ദൈവത്തിന് അത്രമേൽ ഇഷ്ട്ടപെട്ടുകാണും.അതുകൊണ്ടാകാം മാലാഖമാർ അവളെ നേരത്തെ വന്ന് വിളിച്ചുകൊണ്ടു പോയത് .

Leave a Reply

Your email address will not be published. Required fields are marked *