അനിയത്തി പ്രാവിലൂടെ കൈയടിനേടിയ നടനെ ഇന്ന് കണ്ടോ? ഫഹദ് ഫാസിലിന്റെ അളിയന്റെ അവസ്ഥ

പല ചിത്രങ്ങളിലൂടെയും വന്ന് പ്രേക്ഷക ശ്രദ്ധ നേടുകയും എന്നാൽ പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്ത പല താരങ്ങളും മലയാള സിനിമയിലുണ്ട് എന്നാൽ സോഷ്യൽ മീഡിയ സജീവമായ ഇക്കാലത്ത് പലരെയും പ്രേക്ഷകർ തേടി കണ്ടെത്തിയിട്ടുമുണ്ട് ഇപ്പോഴിതാ അത്തരത്തിൽ മറന്നുപോയ ഒരു താരത്തെ സോഷ്യൽ മീഡിയ കണ്ടെത്തിയതാണ് വൈറലായി മാറുന്നത് അദ്ദേഹം ആരാണ് എന്നതും ഇന്നത്തെ അവസ്ഥയും പുറത്തു വന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും ആദ്യമായി ഒന്നിച്ചെത്തിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ ശാലിനിയുടെ സഹോദരനായി അഭിനയിച്ച ഷാജിൻ എന്ന നടനാണ് ഇത്

കുടുംബത്തിലെ കലിപ്പനിയ വർക്കി പ്രേക്ഷകമനം കീഴടക്കിയിരുന്നു സംവിധാന സഹായിയായാണ് സിനിമയിൽ തുടക്കം സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലാണ് ഷാജിൻ ആദ്യമായി സഹകരിച്ചത് പിന്നീട് ഫാസിൽ ചിത്രങ്ങളിൽ അഭിനയിക്കുകയും സംവിധാന സഹായിയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് ഏറെ നാളുകൾക്ക് ശേഷം ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലാണ് ഷാജിനെ മലയാളികൾ വീണ്ടും കണ്ടത് കാണാക്കിനാവ് എന്ന സീരിയലിൽ അഭിനയിച്ച ഷാജിനെ പിന്നീട് സിനിമകളിലും സീരിയലുകളിലും കണ്ടില്ല വർഷങ്ങൾക്കുശേഷം പ്രശാന്ത് കുമാർ സിനിമാപ്രേമികളുടെ ഫെയ്സ് ബുക്ക് ഗ്രൂപ്പായ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റാബേസ് എന്ന ഗ്രൂപ്പിൽ ഷാജിൻ്റെ വിവരങ്ങൾ തിരക്കി ഒരു കുറിപ്പ് പങ്കുവെച്ചതോടെയാണ് ഷാജിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത് സംവിധായകൻ ഫാസിലിൻ്റെ സഹോദരിയുടെ മകനാണ് ഷാജിൻ

എന്നതാണ് കൗതുകകരമായ കാര്യം സിനിമയിൽ നിന്നൊക്കെ പൂർണമായും വിട്ട് ബിസിനസുമായി മുന്നോട്ടുപോവുകയാണ് ഷാജിൻ ഇപ്പോൾ ഷാജിൻ്റെ കസിനായ ഫഹദ് ഫാസിൽ സിനിമയിൽ തിളങ്ങുമ്പോഴാണ് മികച്ച അവസരങ്ങളും സൗന്ദര്യമൊക്കെ ഉണ്ടായിട്ടും ഷാജിൻ സിനിമയിൽ ക്ലച്ച് പിടിക്കാതെ പോയത് ഇപ്പോൾ പഴയ സിനിമക്കാരാൻ്റെ പകിട്ടൊന്നും ഷാജിനില്ല കണ്ടാൽ പോലും തിരിച്ചറിയാത്ത വിധം ഷാജിൻ മാറിപ്പോയിരിക്കുന്നു എറണാകുളം ബ്രോഡ് വെയിൽ ഒരു ചെരുപ്പ് കട നടത്തി വരികയാണ് ഷാജിനിപ്പോൾ കിംങ് ഷൂ മാർട്ട് എന്നാണ് കടയുടെ പേര് ഷാജിൻ്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ് അനൂപ് കെ മോഹനാണ് ഈ ചിത്രം പകർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *