ജന്മം എടുത്തത് പ്രശസ്ത നടൻറെ മകളായിട്ടാണ്. അതുകൊണ്ട് അഭിനയം എന്ന കല രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. നായികയായി മലയാളത്തിൽ ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നവ മാധ്യമങ്ങളിൽ ശ്രദ്ധേയനായ “അഹാന കൃഷ്ണകുമാർ” എന്ന താര സുന്ദരി. തന്റെ പുതിയ നീന്തൽ വസ്ത്രത്തിൽ എടുത്ത ഫോട്ടോ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. യാത്രകളെ ഏറെ ഇഷ്ട്ടപെടുന്ന ചലച്ചിത്ര താരങ്ങളിൽ ഒരാളാണ് മലയാളികളുടെ പ്രിയ നടി “അഹാന” സഹോദരിമാർക്കൊപ്പം യാത്രകൾ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും തന്റെ സോഷ്യൽ മീഡിയ അകൗണ്ടിലൂടെ “അഹാന” പങ്കുവെക്കാറുണ്ട്.
മാലി ദീപിൽ നിന്നുള്ള ബിക്കിനി ഫോട്ടോ ഷൂട്ടാണ് ഏറ്റവും പുതിയത്. രണ്ട് വർഷം മുമ്പ് ഉപേക്ഷിച്ച തന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വർഗത്തിൽ വീണ്ടും എത്തിയിരിക്കുന്നു. അത് മാലി ദീപ് എന്നാണ് ചിത്രങ്ങൾക്കൊപ്പം “അഹാന” കുറിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ചെട്ടിനാട് കൊട്ടാരം, മഹാബലിപുരം, ഫാമുകൾ തുടങ്ങിയ ഇടങ്ങൾ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ അവർ നേരത്തെ പങ്ക് വെച്ചിരുന്നു. തൻറെ യുട്യൂബ് ചാനലിലൂടേയും യാത്ര വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ജിഷ്‌ണു ശ്രീകണ്ഠൻ സംവിധാനം ചെയ്ത പിടികിട്ടാപ്പുള്ളിയാണ് “അഹാന” അഭിനയിച്ച ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.