മകൻ വന്നപ്പോൾ കണ്ട കാഴ്ച, പത്തനംതിട്ടയിൽ സംഭവിച്ചത് കണ്ടോ?

മദ്യപിച്ചെത്തി കടന്നുപിടിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചു കൊ.ല.പ്പെ.ടു.ത്തി. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട് ശശിധരൻപിള്ളയാണ് (50) മ.രി.ച്ച.ത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമുരുപ്പ് നെല്ലിമുരുപ്പേൽ രജനിയെ (43) പൊലീസ് അറസ്റ്റ് ചെയ്തു. നാടും വീടും വിട്ട് ഒറ്റയ്ക്ക് കഴിയുന്ന ശശിധരൻ പിള്ള 6 മാസം മുൻപാണ് രജനിയെ പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ വീട്ടിൽ വരുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടിലെത്തിയ ശശിധരൻപിള്ള ഉറക്കത്തിലായിരുന്ന രജനിയെ കടന്നു പിടിക്കുകയായിരുന്നു. ഞെട്ടിയുണർന്ന രജനി കയ്യിൽകിട്ടിയ കമ്പിവടി ഉപയോഗിച്ച് ശശിധരൻപിള്ളയുടെ ത.ല.യി.ൽ. അടിക്കുകയായിരുന്നു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ശശിധരൻപിള്ളയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി മരിച്ചു. ഇൻസ്പെക്ടർ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തിൽ രജനിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഭർത്താവ് ഉപേക്ഷിച്ച രജനി മകനൊപ്പമാണ് താമസിക്കുന്നത്. ഉറക്കമില്ലായ്മക്കു മരുന്നു കഴിക്കുന്ന ആളായിരുന്നു രജനിയെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *