ആദ്യമായി ആ വെളിപ്പെടുത്തലുമായി നടി സംയുക്താവർമ്മ….

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടിയാണ് സംയുക്ത വർമ്മ. നാലു വർഷക്കാലം മാത്രമായിരുന്നു സിനിമയിൽ സംയുക്താവർമ്മ നിലനിന്നിരുന്നത്. നാലുവർഷം കൊണ്ട് മലയാളികളുടെ മനസ്സിൽ സ്വന്തമായ ഒരു സ്ഥാനം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അത് നടിയുടെ കഴിവ് തന്നെയായിരുന്നു. സംയുക്തയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് ഒരു പ്രത്യേക താല്പര്യം ആണുള്ളത്. ഏതൊരു വേദിയിൽ ബിജു മേനോൻ എത്തിയാലും ആദ്യം ആളുകൾ ചോദിക്കുന്നത് സംയുക്തയെ കുറിച്ചാണ്. അത്രത്തോളം ആഗ്രഹിക്കുന്നുണ്ട് ആരാധകർ സംയുക്തയുടെ തിരിച്ചുവരവിന് വേണ്ടി. യോഗയും മറ്റു കാര്യങ്ങളുമായി തിരക്കിലാണ് സംയുക്ത വർമ്മ. അടുത്തകാലത്ത് ആയിരുന്നു താരം തന്റെ യോഗ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്. ഇപ്പോൾ യോഗയെക്കുറിച്ച് സംയുക്ത വർമ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്.

തനിക്ക് ഒരുപാട് രോഗങ്ങൾ ഉണ്ടായിരുന്നു. ആ രോഗങ്ങൾ മാറ്റി എടുക്കാൻ വേണ്ടിയാണ് താൻ ആദ്യം യോഗയിലേക്ക് എത്തിയത്. പഠിച്ചു പരിശീലിച്ചു നോക്കിയാണ് താൻ യോഗയിൽ ഉറച്ചത്. യോഗ എന്നാലൊരു യോജിപ്പാണ്. ജീവാത്മാവും പരമാത്മാവും തമ്മിലാണ് ആ യോജിക്കൽ. നമ്മൾ മാനസികമായും ആത്മീയമായും ഉണരുന്നതാണ് യോഗയുടെ ഗുണം. യോഗ ഒരു മതത്തിന്റെതായ കാണുന്നവരുണ്ട്. അത് സങ്കടകരമാണ്. യോഗ ഒരു ശാസ്ത്രമാണ്, നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു ശാസ്ത്രം. മനുഷ്യനെ സുഖമായി ജീവിക്കാൻ ശാരീരികവും മാനസികവും വൈകാരികവും ചിന്താപരവുമായ കണ്ടുപിടിച്ച ഒരു ശാസ്ത്രം. അതിൽ എന്ത് മതം ആണുള്ളത്. യോഗയെ ചിലർ വ്യായാമം ആയി കാണുന്നുണ്ട്. അതിൽ തെറ്റില്ല. പക്ഷേ യോഗ ശരിയായി പഠിച്ചവർക്ക് അതിനെ ഒരു വ്യായാമമായി മാത്രം കാണാൻ സാധിക്കില്ല. ശരീരത്തിന് അപ്പുറമുള്ള ഒരു ആത്മീയ വഴിയാണ് യോഗ എനിക്ക്. ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പ്രസവസമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ശ്വാസംമുട്ടൽ, പോളിസിസ്റ്റിക് ഓവറി, ഹോർമോൺ ഇംബാലൻസ് എന്നിവ ഒക്കെ എനിക്കുണ്ടായിരുന്നത് ആണ്. അതിൽനിന്ന് ഒരു മാറ്റത്തിനാണ് ഞാൻ യോഗ തുടങ്ങിയത്.

രോഗങ്ങൾ പതുക്കെ പതുക്കെ ഇല്ലാതായി. യോഗ മാത്രം ശേഷിച്ചു. അതെന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു കൂട്ടായി മാറി. എനിക്ക് ഒരുപാട് കുട്ടികൾ വേണം എന്നായിരുന്നു ആഗ്രഹം. എന്നാൽ എന്റെ ചില പ്രശ്നങ്ങൾ കൊണ്ട് ഒരു മകനെ മാത്രമാണ് ഭഗവാൻ തന്നത് യോഗയിലൂടെ ആണ്. എന്റെ അത്തരം പ്രശ്നങ്ങൾ ഒക്കെ മാറ്റി എടുത്തത് യോഗ ആണ്. അതുപോലെ തന്നെ എനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്റെ ദേഷ്യം നിയന്ത്രിക്കണമെന്ന്. അതും ഞാൻ യോഗയിലൂടെ നിയന്ത്രിച്ചു. 6 വർഷക്കാലമായി ഞാനിപ്പോൾ ദേഷ്യപ്പെടാറില്ല. അതെല്ലാം യോഗയിലൂടെ ആണ് എനിക്ക് ചെയ്യാൻ സാധിച്ചത്. യോഗ ചെയ്യാൻ തുടങ്ങിയതിനുശേഷം എനിക്ക് കാര്യമായ മാറ്റം വന്നു. ഞാൻ നോ പറയാൻ പഠിച്ചു. നോ പറയാൻ അറിയാത്ത ഒരാൾ ആയിരുന്നു ഞാൻ. പറഞ്ഞു ചെയ്യേണ്ടത് പറഞ്ഞു ചെയ്യിക്കാനും മേൽക്കൈ വേണ്ടത് അത് പ്രകടിപ്പിക്കാനും പഠിച്ചു.നമസ്കരിക്കേണ്ടത് നമസ്കരിക്കുവാൻ കഴിയുന്ന ഒരു മാനസികാവസ്ഥയിലേക്ക് എത്താൻ പറ്റുന്നുണ്ട്. അതൊക്കെ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. അതൊക്കെ ഇപ്പോൾ യോഗയിലൂടെ കഴിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *