റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് കണ്ണൂർ ഇരട്ടി സ്വദേശിനിയായ ബിനിഷ തോമസ് വിവാഹം കഴിച്ചത്.എല്ലാദിവസവും രാവിലെ ഭർത്താവ് ബിനിഷയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടുമായിരിന്നു.കഴിഞ്ഞ രണ്ട് ദിവസമായി ജോലിക്ക് പോയ ബിനിഷ തിരിച്ചെത്താതിനെ തുടർന്ന് ഭർത്താവ് പോലീസിൽ പരാതി നൽകി.പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതി RPFന്റെ പിടിയിലാവുന്നത്.സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ബിൻഷാ പലരെയും തട്ടിപ്പിന് ഇരയാകുകയും ചെയുകയായിരിന്നു.
റെയിൽവേയിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച് അമ്പതിനായിരം മുതൽ ഒരു ലക്ഷം വരെ പലരിൽനിന്നും വാങ്ങി വഞ്ചിച്ചുവെന്നും പോലീസ് പറഞ്ഞു.അഞ്ചുപരാതികളാണ് നിലവിൽ പൊലീസിന് ലഭിച്ചത്.യുവതിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ പലയിടത്തിൽ നിന്നും പണം ലഭിച്ചതായി പോലീസ് കണ്ടെത്തി.അബെക്ഷ ഫീസായി പതിനായിരം രൂപ പരീക്ഷയ്ക് പതിനായിരം യൂണിഫോമിന് അയ്യായിരം താമസത്തിനും ഭക്ഷണത്തിനുമായി പതിനയ്യായിരം എന്നിങ്ങനെ പണം വാങ്ങിയിട്ടാണ് തട്ടിപ്.പണം നൽകി ജോലി ലഭിക്കാതായതോടെ പലരും പരാതിയായി രംഗത് എത്തുകയിയിരിന്നു.