ഉത്തര വധക്കേസിൽ പ്രതി സൂരജിന്റെ അച്ഛൻ സുരേന്ദ്രന്റെയും അന്വേഷണ സംഗം അറസ്റ്റ് ചെയ്തു.മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ്.അച്ഛൻ കാര്യങ്ങൾ അറിയാമെന്ന് സൂരജ് നേരത്തെ മൊഴിനല്കിയിരിന്നു.മരിച്ച ഉത്തരയുടെ സ്വർണ്ണാഭരണങ്ങൾ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയിരുന്നു.മുപ്പത്തിഏഴര പവൻ സ്വർണ്ണമാണ് സൂരജിന്റെ വീട്ടിൽനിന്നും കുഴിച്ചിട്ടനിലയിൽ അന്ന് കണ്ടെത്തിയത്.വീടിന്റെ തൊടിയിലെ രണ്ട് തലങ്ങളിലായാണ് സ്വർണ്ണം കുഴിച്ചിട്ടിരുന്നത്.
സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ തന്നെയാണ് സ്വർണ്ണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ചിന് കാണിച്ചു കൊടുത്തത്.ഉത്തരയ്ക് പാമ്പ് കടിയേറ്റ അന്ന് ലോക്കറിൽ നിന്നുമെടുത്ത സ്വർണ്ണാഭരഞങ്ങൾ ആയിരിന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.ഉത്തര വധക്കേസിൽ ക്രൈംബ്രാഞ്ച് സംഗം സൂരജിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുന്നതിന് ഇടയിലായിരിന്നു കുഴിച്ചിട്ട സ്വർണ്ണം കണ്ടെത്തിയത്.