സാധാരണയായി വിവാഹം കഴിക്കാൻ ഒരാളെ വേണമെങ്കിൽ മാട്രിമോണി സൈറ്റ്കളിൽ രജിസ്റ്റർ ചെയ്യുന്നവരുണ്ട് ബ്രോക്കര്മാരെ കാണുന്നവരുണ്ട് പരിജയകരോട് അന്വേഷിക്കുന്നവരുമുണ്ട്.കുറച്ചു കാലങ്ങളിലായി വിദേശ രാജ്യങ്ങളിൽ ചിലരെല്ലാം പെൺകുട്ടിയെ വേണമെന്ന് കാണിച്ചുകൊണ്ട് വലിയ ബോർഡുകൾ വേകുന്നുണ്ട് എന്നാൽ തമിഴ് നാട്ടിലെ ഒരു യുവാവും വധുവിനെ കണ്ടെത്താനായി അതേവഴി തേടിയിരിക്കുകയാണ്.
നഗരത്തിലാകെ വധുവിനെ വേണമെന്ന് കാണിച് പരസ്യം വെച്ചശേഷം ജഗൻ എന്ന പേരുള്ള യുവാവ് സമൂഹ മാധ്യമങ്ങളിൽ അകെ വൈറലായി.മധുരയിലെ വിളപുരത്തുള്ള ഈ 27കാരനായ യുവാവ് ഒരു എൻജിനിയർ ആണ്.തന്റെ നാട്ടിലാണ് വധുവിനെ ആവിശ്യമുണ്ടെന്ന് പോസ്റ്ററുകൾ ജഗൻ പതിച്ചത്.സാധാരണ എല്ലാവരും പിൻതുടരുന്ന രീതികൾ നോക്കിയിട്ടും പെൺകിട്ടാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു മാർഗം ജഗൻ പറയുന്നു.