അബുദാബിയിൽ ജോലിയുള്ള മുഹമ്മദ് ഷാഫി പത്ത് ദിവസങ്ങൾക്ക് മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത് വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെ ആയിരുന്നു ദുരന്തം സംഭവിച്ചത് സംസ്ഥാന പാതയിൽ കൊരട്ടിക്കരയിൽ കാറും ksrtc ബസ്സും കൂട്ടി ഇടിച്ചാണ് പട്ടാമ്പി സ്വദേശിയായ മുഹമ്മദ് ഷാഫി മരണപ്പെടുന്നത്.
ഇന്നലെ വൈകീട്ട് അഞ്ചരയോടെ കൊരട്ടിക്കര മസ്ജിദിന് സമീപത്തായിരുന്നു അപകടം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാർ കോഴിക്കോട് തിരുവനന്തപുരം പാസ്റ്റ് പാസഞ്ചറുമായി കൂട്ടി ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായി തകർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. ഉടൻ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു നിയന്ത്രണം വിട്ട ബസ്സ് സമീപത്തെ കാണാ നിർമാണ ജോലി ചെയ്ത്കൊണ്ടിരുന്ന തൊഴിലാളികളുടെ നേരെയാണ് പാഞ്ഞെത്തിയത് ഇവർ ഓടി മാറുകയായിരുന്നു.ബസ്ഡ്രൈവർക്ക് നിസാര പരിക്കുകൾ ഉണ്ട്.