അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വം ഉള്ള ആളാണ് “മമ്മൂട്ടി” സർ. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് നല്ല ഓർമ്മകൾ എനിക്കൊപ്പമുണ്ട് സൗത്ത് ഇന്ത്യയിൽ എന്റെ ആദ്യത്തെ അഭിനയം അദ്ദേഹത്തിനൊപ്പമായിരുന്നു, അത് ആവേശകരമായിരുന്നു, കൗതുകകരവും ഞങ്ങൾ ഒന്നിച്ചഭിനയിച്ചത് “ഇന്ദ്രപ്രസ്ഥത്തി”-ന് വേണ്ടി ആയിരുന്നു. ആ സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നാറുണ്ട്.
കാരണം “മമ്മൂട്ടി” സാറിനൊപ്പം അഭിനയിക്കുമ്പോൾ തന്റെ കഥാപാത്രം മലയാളികൾ ശ്രദ്ധിക്കുകയും സ്വീകരിക്കുകയും ചെയ്തു. ഈ വാക്കുകൾ പ്രശസ്ത നടി “സിമ്രാന്റെ”-താണ്. ഒരുകാലത്ത് തെന്നിന്ത്യൻ ഗ്ലാമർ നായികയായിരുന്നു “സിമ്രാൻ” തെന്നിന്ത്യൻ നമ്പർ വൺ നായികയായി ഏറ്റവും വിലകൂടിയായ താരമായി തിളങ്ങി നിന്ന “സിമ്രാൻ” വിവാഹ ശേഷം സിനിമയിൽ താൽക്കാലികമായി പിൻവാങ്ങുകയായിരുന്നു.
ഇപ്പോൾ മാധവൻ നായകനായി എത്തിയ ബയോ പിക് “റോക്കർട്ടി ദി നമ്പി ഇഫക്റ്റ്” എന്ന ചിത്രത്തിൽ നമ്പി നാരായണന്റെ ഭാര്യ വേഷത്തിലൂടെ വീണ്ടും മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയാണ് “സിമ്രാൻ”
നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി “റോക്കർട്ടി ദി നമ്പീ ഇഫക്ക്ട്” എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് “സിമ്രാൻ” “മമ്മൂട്ടി”-ക്കൊപ്പമുള്ള തന്റെ സുവര്ണ്ണ നാളുകൾ ഓർമിച്ചത്. അന്നുമിന്നും “മമ്മൂട്ടി” സുന്ദരനും, അഭിനയ പ്രതിഭയുമാണെന്ന് “സിമ്രാൻ” തുറന്ന് പറയുന്നു. അന്നും ഇന്നും കാണുമ്പോൾ ആദരവോടെ കൈകൂപ്പുന്ന വ്യക്തിത്വമാണ് “മമ്മൂട്ടി” എന്നും സിമ്രാൻ കൂട്ടിച്ചേർക്കുന്നു.