രഞ്ജിനി ഹരിദാസ് എന്തുകൊണ്ട് അച്ഛന്റെ കാര്യം പറയുന്നില്ല ചോദ്യത്തിന് ഉത്തരവുമായി താരം

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയമായ അവതാരയാണ് രഞ്ജിനി ഹരിദാസ്. ബിഗ്ബോസ് സീസണ്‍ വണ്ണില്‍ എത്തിയ താരത്തിന്റെ യഥാര്‍ഥ സ്വഭാവവും ആരാധകര്‍ തിരിച്ചറിഞ്ഞിരുന്നു. പതിനെട്ടാം വയസില്‍ ഒരു ബ്യൂട്ടി കോണ്ടെസ്റ്റ് വിജയിച്ച ശേഷമാണു രഞ്ജിനി മോഡലിങ്ങിലേക്കും അവിടെ നിന്നു അവതരണ രംഗത്തേക്കും രഞ്ജിനി കടക്കുന്നത്. ഇടയ്ക്ക് സിനിമകളിലും അഭിനയിച്ച രഞ്ജിനി ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്.രഞ്ജിനി എന്ന പേരിനൊപ്പമുള്ള ഹരിദാസ് എന്ന പേരിനും അത്രത്തോളം പ്രധാന്യമുണ്ട്. ഹരിദാസ് എന്നത് അച്ഛന്റെ പേരാണ് എന്ന് രഞ്ജിനിയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് അറിയാമായിരുന്നുവെങ്കിലും രഞ്ജിനി തന്റെ അച്ഛനെക്കുറിച്ച് ഇതുവരെയും പ്രേക്ഷകരോട് പങ്കുവച്ചിരുന്നില്ല, എന്ത് കൊണ്ടാണ് തന്റെ അച്ഛനെക്കുറിച്ച് സംസാരിക്കാതിരുന്നത് എന്നതിന് മറുപടി നല്‍കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി മനസ്സ് തുറന്നത്. അധികമൊന്നും അറിയാത്തതുകൊണ്ടാണ് അച്ഛനെക്കുറിച്ച് സംസാരിക്കാത്തതെന്നും തനിക്ക് ഏഴു വയസ്സുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയപ്പോഴാണ് താരം അച്ഛനെക്കുറിച്ച് മനസ്സു തുറന്നത്. അച്ഛന്‍ ഹരിദാസിന്റെ ഒരു ഛായാചിത്രവും രഞ്ജിനി വിഡിയോയില്‍ കാണിച്ചു.

രഞ്ജനി അച്ഛനെക്കുറിച്ച് അധികമൊന്നും സംസാരിക്കാറില്ല. അദ്ദേഹത്തിന്റെ ഫോട്ടോ ഒരിക്കലും കാണിച്ചിട്ടുമില്ല. അതൊന്ന് കാണിക്കാമോ എന്നായിരുന്നു ചോദ്യം. ഇക്കാര്യം സത്യമാണ്. തനിക്ക് ഏഴു വയസ്സുള്ളപ്പോള്‍ മരിച്ച അദ്ദേഹത്തെക്കുറിച്ച് വളരെക്കുറച്ച് ഓര്‍മകള്‍ മാത്രമേ ഉള്ളൂ എന്നതാണ് ഇതിനു കാരണം. അദ്ദേഹം എങ്ങനെയുള്ള ആളായിരുന്നു എന്നു പോലും എനിക്കറിയില്ല. അനിയന് അപ്പോള്‍ ഒന്‍പത് മാസമായിരുന്നു പ്രായമെന്നും അവന് അദ്ദേഹത്തെ കണ്ട ഓര്‍മപോലും ഇല്ലെന്നും രഞ്ജിനി മറുപടി നല്‍കി. അമ്മയുടെ വീട്ടില്‍നിന്ന് എടുത്തുകൊണ്ടു വന്ന അച്ഛന്റെ ഛായാചിത്രമാണ് രഞ്ജിനി വിഡിയോയില്‍ കാണിച്ചത്. അച്ഛന്റെ വളരെക്കുറച്ച് ചിത്രങ്ങളോ ഉള്ളുവെന്നും മിക്കതും വിവാഹങ്ങള്‍ക്ക് പോയപ്പോള്‍ എടുത്ത ഗ്രൂപ്പ് ഫോട്ടോകള്‍ ആണെന്നും രഞ്ജി പറഞ്ഞു.യുവര്‍ ചോദ്യം മൈ ഉത്തരം എന്നു പേരിട്ട വിഡിയോയില്‍ 25 ചോദ്യങ്ങള്‍ക്കാണ് രഞ്ജിനി മറുപടി നല്‍കിയത്. രഞ്ജിനിയുടെ വിവാഹം, പ്രണയം, കുടുംബം ബാല്യകാലം, നിലപാടുകള്‍ എന്നിവയെക്കുറിച്ചെല്ലാം ചോദ്യങ്ങള്‍ ഉണ്ടായിരുന്നു അച്ഛന്‍ മരിച്ചതില്‍ പിന്നെ അമ്മ ഒറ്റയ്ക്കാണ് തന്നെയും അനുജനെയും വളര്‍ത്തിയതെന്ന് രഞ്ജിനി മുന്‍പ് പറഞ്ഞിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയ്ക്ക് പ്രായം 30 വയസായിരുന്നുവെന്നും വീട്ടിലെ പണികളെല്ലാം അമ്മ തന്നെയാണ് ചെയ്തത്. ഒരു ബള്‍ബ് മാറ്റണമെങ്കിലും, പ്ലബിങ്ങോ, കടയില്‍ പോയി സാധനം വാങ്ങിക്കുന്നതോ ഒക്കെ അമ്മ തന്നെ ആയിരുന്നു. സ്ത്രീകള്‍ ഈ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ടാവില്ല, എന്നാല്‍ താനും അനിയനും അമ്മ ചെയ്യുന്നത് കണ്ടാണ് പഠിച്ചത്. ഞങ്ങളുടെ വീട്ടില്‍ ആണിനും പെണ്ണിനും പ്രത്യേകം ജോലികള്‍ ഒന്നുമില്ലായിരുന്നുവെന്നും താരം പറഞ്ഞിട്ടുണ്ട്. ഇങ്ങനെ വളര്‍ന്ന് വന്നത് കൊണ്ടു തന്നെയാണ് രഞ്ജിനി എന്തിനെയും കരുത്തോടെ നേരിടുന്നതും പ്രതികരിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *