12 വര്‍ഷമായി സ്വന്തം മകനെ പോലെ ഭർത്താവിനെ പരിചരിക്കുന്ന ഭാര്യ, കണ്ണുനിറയാതെ കാണാനാവില്ല.വലിയ ഒരു പോരാട്ടമാണ് തിമ്മന്നൂർ ശ്രീജയുടേത്.പന്ത്രണ്ടു വര്ഷം ആയി ക്രിസോഫെനിയ എന്ന രോഗത്താൽ ഉഴലുന്ന ഭർത്താവിനെ ചേർത്ത് പിടിച്ചു കൊണ്ടാണ് ഈ യുവതീയുടെ ജീവിതം.യാഥാർഥ്യം തിരിച്ചറിയാനും യുക്തി പൂർവം ചിന്തിക്കാനും ശെരിയായ രീതിയിൽ പെരുമാറാനും കഴിയാത മാനസിക അവസ്ഥയാണ് ഈ രോഗം.
സമൂഹത്തിനു ഭാരം അകാൻ വിട്ടു കൊടുക്കാതെ മകനെ എന്നോണം ഭർത്താവിനെ നോക്കി ജീവിക്കുന്ന ശ്രീദേവിയെ തേടി ഈ വർഷത്തെ ഈസ്റ്റേണ് ഭൂമിക പുരസ്കാരം എത്തിയത് ആ കർമ്മ യാത്രയ്ക്കുള്ള സമൂഹത്തിൻറെ അംഗീകാരമായാണ് .പാലക്കാട് ചിറ്റൂർ തെക്കേ ഗ്രാമത്തിൽ ശ്രീജിത എറണാകുളത്ത് എത്തുന്നത് ഭർത്താവിന് ജോലി ഇവിടെ ആയതുകൊണ്ടാണ് .12 കൊല്ലം മുൻപ് വിവാഹിതയാകുമ്പോൾ അവർ മനസിലാക്കിയത് ഭർത്താവിന് ചെറിയൊരു ഡിപ്രഷൻ മാത്രമേ ഉള്ളൂ എന്നാണ് .അതിന് ആജീവനാന്ത മരുന്ന് കഴിക്കണം എന്ന് മാത്രം ആയിരുന്നു.
പിന്നീട് രോഗത്തിൻറെ സ്വഭാവം തന്നെ മാറി വന്നു .ചെന്നൈയിലെ ഒരു ഡോക്ടറുടെ ചികിത്സ ആദ്യം. അവിടെനിന്നാണ് മരുന്നു എത്തുന്നത്. നിരന്തരം കഴിക്കുന്ന മരുന്നുകളുടെ ഡോസിൽ സംശയം തോന്നി.ചെന്നൈയിൽ ഉള്ള ഡോക്ടറെ നേരിൽ കാണണമെന്ന് ശ്രീജിത ഡോക്ടറോട് തന്നെ ആവശ്യപ്പെട്ടു. പക്ഷെ നിരാശയായിരുന്നു ഫലം. മാത്രമല്ല ചികിത്സ തുടരാൻ ഡോക്ടർ വിസമ്മതിക്കുകയും ചെയ്തു .പിന്നീട് ബാംഗ്ലൂരിലെ പ്രശസ്തമായ ആശുപത്രി അഭയം പ്രാപിച്ചു അവിടുത്തെ ഡോക്ടർ ഭർത്താവ് കഴിച്ചുകൊണ്ടിരുന്ന മരുന്നുകളുടെ ഡോസിൽ കുറയ്ക്കാൻ ശ്രമിച്ചു. പക്ഷേ അപ്പോൾ രോഗം വഷളാക്കുകയാണ് ചെയ്തത് .പിന്നീട് തൃശ്ശൂരിലെ ഡോക്ടർ മോഹൻദാസ് അടുത്തെത്തി അദേഹമാണ് ഡിപ്രഷൻ അല്ല രോഗമെന്ന് കണ്ടുപിടിക്കുന്നത്.