ദൈവം പോലും തോറ്റുപോയിട്ടുണ്ടാകും ഈ ഭർത്താവിന്റെ സ്നേഹത്തിനും കരുതലിനും മുന്നിൽ !!!

ദൈവം പോലും തോറ്റുപോയിട്ടുണ്ടാകും ഈ ഭർത്താവിന്റെ സ്നേഹത്തിനും കരുതലിനും മുന്നിൽ !!!ദൈവമാണ് ഈ ഭാര്യക്ക് ഇ ഭർത്താവ്.ദൈവം പോലും തോറ്റിട്ടുണ്ടാകും ഇവരുടെ ഈ സ്നേഹത്തിനു മുന്നിൽ.വിധിയുടെ പരീക്ഷണത്തിൽ വീണു പോകുബോൾ ചേർത്ത് നിർത്താൻ ഒരാൾ ഉണ്ടാവുക എന്നത് ജീവിത സുഹ്യദമാണ്.വേദനക്ക് കൂട്ടിരിക്കാൻ.കണ്ണുനീർ ഒപ്പാൻ.കൈ പിടിക്കാൻ ഒരു നല്ല പാതി ഉണ്ടാവുക എന്നത് അതിൽ ഏറെ ഭാഗ്യം.ശരീരത്തെ തളർത്തുന്ന അപൂർവ രോഗം കൊണ്ട് വിധി പരീക്ഷിക്കുബോഴും പ്രിയതമന്റെ കരങ്ങളോട് ചേർന്ന് നിൽക്കുന്ന ഹൻസയും പറയുന്നത് ഇത് പോലെ ഒരു ജന്മ സുഹ്യദത്തിന്റെ കഥയാണ്.

തന്റെ സബാദ്യം മുഴുവൻ വിറ്റു കൊണ്ട് പ്രിയതമക്കായ് ചികിത്സ നടത്തി.അവളെ പരിചരിക്കുന്ന നല്ല പാതിയുടെയും ഹൻസിയുടെയും കഥ.സോഷ്യൽ മീഡിയ കൂട്ട് ആയ ജീ എൻ പി സിയിൽ ഈ കഥ പങ്കു വെക്കപ്പെട്ടത്.അഭിഷെയ് ഗാബിയാണ് ഈ ഉദാത്തമായ സ്നേഹ ബന്ധത്തിന്റെ കഥ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തിയത്.ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.ഹൻസ ലത്തീഫ് പ്രിയതമന്റെ കരങ്ങളിൽ സുരക്ഷിതം. വിൽസൺസ് ഡിസീസ് എന്ന അപൂർവ്വ രോഗം പിടിപെട്ട നീണ്ട എട്ടു വർഷം. തൻറെ സമ്പാദ്യം മുഴുവൻ വിറ്റ് ചികിത്സ നടത്തി .

ഇപ്പോൾ ജേഷ്ഠ സഹോദരന്റെ വീട്ടിൽ കഴിയുന്നു. നല്ലവരായ സുഹൃത്തുക്കളുടെ സഹായത്താൽ ജീവിതത്തിലേക്ക് തിരികെ വരാൻ ശ്രമിക്കുകയാണ് ഈ രണ്ട് കുഞ്ഞുങ്ങൾ അടങ്ങിയ കുടുംബം. ദാമ്പത്യം എന്നത് അതി ശ്രേഷ്ഠ ബന്ധമാണ്. ഇന്നത്തെ സമൂഹത്തിൽ നൽകാവുന്ന നല്ലൊരു സന്ദേശം. സ്വന്തം ഇണക്ക് അസുഖങ്ങൾ ശരീരം തളർന്നു പോകുന്ന അവസ്ഥയിൽ ഇട്ടെറിഞ്ഞു പോകുന്ന കുറേ മനുഷ്യരുണ്ട് . അവരുടെ കണ്ണുതുറക്കാൻ കഴിയട്ടെ. പ്രാഥമിക ആവശ്യങ്ങൾ ചെയ്തു കൊടുക്കുവാൻ എത്ര മക്കൾക്ക് കഴിയും. അതിന് ജീവിതപങ്കാളി തന്നെ വേണം. ഏറ്റവും ആഴമേറിയ അനുഗൃഹീതമായ ബന്ധമാണ് ദാമ്പത്യം .വളരെ പരിപാവനമായി കാത്തുസൂക്ഷിക്കേണ്ടത്മാണ് . പ്രതീക്ഷകളോടെ ആരംഭിക്കുന്ന പലരുടെയും ദാമ്പത്യം തകർരുന്നത് ഈ ബന്ധത്തിൻറെ മഹത്വം അറിയാത്തതുകൊണ്ടാണ് .മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തെകാൾ ശ്രേഷ്ഠവും ഉദാത്തവുമാണ് ദാമ്പത്യം.

Leave a Reply

Your email address will not be published. Required fields are marked *