ദിലീപുമായുള്ള വിവാഹം കഴിഞ്ഞ് വീടിനുള്ളിൽ ആയിരുന്നു ജീവിതം – പക്ഷെ ഇപ്പോൾ വലിയ സന്തോഷം

ദിലീപുമായുള്ള വിവാഹം കഴിഞ്ഞ് വീടിനുള്ളിൽ ആയിരുന്നു ജീവിതം – പക്ഷെ ഇപ്പോൾ വലിയ സന്തോഷം.മഞ്ജു വാര്യരുടെ വാക്കുകൾ ഇങ്ങനെ ” നമസ്കാരം പതിനാല് വർഷത്തിന് ശേഷമാണ് ഞാൻ നിങ്ങളുടെ മുന്നിൽ ഇരുന്നു ഇങ്ങനെ സംസാരിക്കുന്നത് അല്ലെ?പക്ഷെ ഇത്രേ കാലം എന്നെ കാണാതെ ഇരുന്നപ്പോഴും നിങ്ങൾ എന്നും എന്നെ സ്നേഹിച്ചു കൊണ്ടിരുന്നു.

വെറും മൂന്ന് വര്ഷം മാത്രം അഭിനയിച്ച എനിക്ക് നിങ്ങൾ ഒരു ആയുഷ്കാലത്തിന്റെ സ്നേഹം തന്നു.അതിനു എന്റെ പ്രിയപ്പെട്ട മലയാളികളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.ന്യത്തം ആണ് എന്നെ തിരിച്ചു വിളിച്ചത് എന്ന് എല്ലാവർക്കും അറിയാം.കുട്ടി കാലത്തു എന്റെ ‘അമ്മ കെട്ടി തന്ന ചിലങ്ക എനിക്ക് ജീവൻ അയിരുന്നു എങ്കിലും പേടി ഉണ്ടായിരുന്നു .പതിനാലു വർഷത്തെ ഇടവേള എന്നിലെ നർത്തകിയുടെ ചുവടുകൾ തെറ്റിക്കുമോ എന്ന്.അങ്ങനെ ഗുരുവായൂരപ്പന്റെ മുന്നിൽ വീണ്ടും അരങ്ങേറ്റം നടത്തിയപ്പോൾ കാണാൻ ആരും ഉണ്ടാകില്ല എന്ന് വിചാരിച്ച എന്റെ മുന്നിലേക്ക് നിങ്ങൾ സ്നേഹത്തോടെ ഒഴുകി വന്നു.അന്ന് എന്റെ കണ്ണും ഹൃദ്യയവും ഒരുമിച്ചു നിറഞ്ഞു.അന്ന് എനിക്ക് മനസിലായി നിങ്ങളുടെ ഉള്ളിൽ ഞാൻ ഇപ്പോഴും ഉണ്ട് എന്ന്.ഞാൻ അഭിനയം നിർത്തിയ കാലത്തേ ലോകം അല്ല ഇന്ന്.എല്ലാം ഒരു വിരൽ തുമ്പിലേക്ക് ചുരുങ്ങി കഴിഞ്ഞു.ഒന്ന് തൊട്ടാൽ ഈ ലോകം മുഴുവൻ നമ്മുടെ മുന്നിൽ എത്തും.ഒരു വെബ് ഡിസൈറ്റ് തുടങ്ങാൻ ആലോചിക്കുന്നത് അങ്ങനെയാണ്.ഇങ്ങനെ തുടരുന്നു വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *