കുഞ്ഞുങ്ങളുടെ മുഖം ഒരു നോക്കു കാണാതെ രാജലക്ഷ്മി ഹൃദയം തകർക്കുന്ന വീഡിയോ

കുഞ്ഞുങ്ങളുടെ മുഖം ഒരു നോക്കു കാണാതെ രാജലക്ഷ്മി ഹൃദയം തകർക്കുന്ന വീഡിയോ.വർഷങ്ങൾ കാത്തിരുന്ന ശേഷം പിറന്ന കണ്മണി കളെ കണ്ണ് നിറയെ കാണാൻ പോലുമാകാതെ രാജലക്ഷ്മി എന്ന 28 വയസ്സുകാരി കോവിഡിന് കീഴടങ്ങി ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡ് എരിപുരം വീട്ടിൽ ഷിനോജിന്റെ ഭാര്യയാണ് തിരുവനന്തപുരം സ്വദേശിനിയായ രാജലക്ഷ്മി ഇന്നലെ ഉച്ചയ്ക്ക് കാക്കനാട് സൺറൈസ് ഹോസ്പിറ്റലിൽ ആയിരുന്നു മരണം.

എട്ട് മാസം ഗർഭിണിയായ രാജലക്ഷ്മി കോവിഡ് ബാധിച്ചതിനെ തുടർന്നാണ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സെപ്റ്റംബർ 18ന് രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഒരു കുഞ്ഞിനും കോവിഡ് പോസിറ്റീവ് ആയി ഇതിനിടെ രാജലക്ഷ്മിക്ക് ന്യൂമോണിയ കടുത്തപ്പോൾ മൂവരെയും കാക്കനാട് സൺറൈസ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യുവതിയുടെ ജീവൻ നിലനിർത്തിയിരുന്നത് കുട്ടികൾ രണ്ടുപേരും സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു ഇതുവരെ 10 ലക്ഷം രൂപയ്ക്കുമേൽ ചിലവായി പാവപ്പെട്ട കുടുംബമാണ് ഇവരുടേത് മരപ്പണികാരനാണ് ഷിനോജ് തുടർന്നു ചികിത്സിക്കാൻ നിർവാഹം ഇല്ലാത്തതിനാൽ നാട്ടുകാർ ചേർന്നു സഹായസമിതി രൂപീകരിച്ചത് പ്രവർത്തനം നടക്കുന്നതിനിടയിലാണ് മരണം കച്ചവടസ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷനുകളും സ്ഥലം എംഎൽഎയും സഹായ നിധിയിൽ കണ്ണികളായി പലരും നിരവധി സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു കുടുംബത്തിലെ മുഴുവൻ പേരും രോഗബാധിതരായതിനെ തുടർന്നാണ് ചികിത്സ വഴിമുട്ടിയത് ഡിവിഷൻ കൗൺസിലറും നാട്ടുകാരും ചേർന്നാണ് ഇടക്കൊച്ചിയിലെ യൂണിയൻ ബാങ്കിൽ സഹായ അക്കൗണ്ട് തുടങ്ങിയത്.ഇടക്കൊച്ചിയിലെ വ്യാപാര വ്യവസായ സമിതിയും എല്ലാ നാട്ടുകാരും ഒറ്റക്കെട്ടായി നിന്ന് കുടുംബത്തെ രക്ഷിക്കാൻ ശ്രമം നടത്തുന്നതിനിടയിലാണ് രാജലക്ഷ്മി ഉറ്റവരെ വിട്ട് യാത്രയായത്

Leave a Reply

Your email address will not be published. Required fields are marked *