ഏഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. സീരിയലിലെ വേദികയായി പല താരങ്ങളാണ് പലപ്പോഴായി വന്നു പോയത്. നടി ശരണ്യ ആനന്ദാണ് ഇപ്പോള്‍ വേദിക എന്ന കഥാപാത്രമായി എത്തുന്നത്.
കുറച്ചു നാളുകള്‍ കൊണ്ടു തന്നെ ശരണ്യയെ വേദികയായി പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.നടിയും ഫാഷന്‍ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമായ താരമാണ് ശരണ്യ തമിഴ് സിനിമയില്‍ അരങ്ങേറി പിന്നീട് മലയാളത്തില്‍ സജീവമായ നടിയാണ്. മോഹന്‍ലാല്‍ അഭിനയിച്ച 1971 ബിയോണ്ട് ബോര്‍ഡേഴ്സിലാണ് ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്.അച്ചായന്‍സ്, ചങ്ക്സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നീ സിനിമകളുടെ ഭാഗമായിരുന്നു. ആമേന്‍ അടക്കം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫര്‍ ആയി എത്തിയിട്ടുമുണ്ട്. ആകാശഗംഗ 2-ല്‍ കത്തിക്കരിഞ്ഞ ചുടലയക്ഷിയായി ശരണ്യ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.സുജാതയുടെയും ആനന്ദ് രാഘവന്റെയും മകളായി സൂററ്റിലായിരുന്നു ശരണ്യ ജനിച്ചത്. അടൂരാണ് ശരണ്യയുടെ നാട്.ഇപ്പോള്‍ തന്റെ ജീവിതത്തിലെ പുതിയ ചുവടുവെപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.വിവാഹം നിശ്ചയിച്ച വിവരമാണ് ശരണ്യ ഇപ്പോള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ വിവാഹ നിശ്ചയ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രീ വെഡ്ഡിങ് ഫോട്ടോകള്‍ നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായതിനാല്‍ തന്നെ ശരണ്യയുടെ പുത്തന്‍ വിശേഷം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഒടുവില്‍ യെസ് പറഞ്ഞുവെന്ന് ശരണ്യ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.മനേഷ് രാജന് നായരാണ് നടിയുടെ വരന്. അദ്ദേഹം ഹൃദയം കവര്‍ന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പം കാണുമെന്നും ശരണ്യ കുറിച്ചിരിക്കുന്നു