ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിക്ക് പിന്തുണയുമായി താരങ്ങള്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിക്ക് പിന്തുണയുമായി താരങ്ങള്‍.കേരളത്തിന് മുന്നില്‍ കണ്ണീരോടെ കൈകൂപ്പി കരഞ്ഞ ട്രാന്‍സ്‌ജെന്റര്‍ യുവതി സജ്ന ഷാജിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വഴിയോരത്ത് ബിരിയാണിയും ഊണും പൊതിയിലാക്കി വിറ്റാണ് ഇവര്‍ ജീവിക്കുന്നത് എന്നും ഇവരെ കച്ചവടം ചെയ്യാന്‍ പോലും സമ്മതിക്കാതെ മറ്റൊരു കൂട്ടര്‍ ഉപദ്രവിക്കുന്നു എന്നും പരാതി പറഞ്ഞാണ് നിറകണ്ണുകളോടെ സജ്‌ന സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെ നിരവധി ആളുകളാണ് സജ്‌നക്ക് പിന്തുണയുമായെത്തിയത്. താരങ്ങളായ നസ്രിയയും ഫഹദും പിന്തുണയുമായി രംഗത്തെത്തി.വഴിയോരത്തു ബിരിയാണിയും ഊണും പൊതിയിൽ ആക്കി കൊണ്ട് വിറ്റാണ് സജനയും മറ്റു നാല് പേരും ജീവിക്കുന്നത്.തങ്ങൾ തുടങ്ങിയ ബിരിയാണി കച്ചവടം ഒരു കൂട്ടർ തടയുന്നു എന്നാണ് ഇവർ പറയുന്നത്.തിനു പിന്നാലെ നിരവധി ആളുകളാണ് സജനക്ക് പിന്തുണ നൽകി കൊണ്ട് എത്തിയത്.സജനക്ക് ബിരിയാണി കട തുടങ്ങാൻ വേണ്ട സാമ്പത്തിക സഹായം നൽകും എന്ന് ജയസൂര്യ പറഞ്ഞു.മറ്റു പല സൂപ്പർ താരങ്ങളും സഹായ വാഗ്‌ദാനം കൊണ്ട് രംഗത്ത് വന്നു. വഴിയോരത്തു ബിരിയാണി കച്ചവടം നടത്തി കൊണ്ടാണ് സജ്ജന ഷാജിയും മറ്റു നാല് പേരും ജീവിക്കുന്നത്.തങ്ങൾ തുടങ്ങിയ ബിരിയാണി കച്ചവടം ഒരു സംഘം തടയുക ആണെന്ന് ജീവിക്കാൻ മറ്റു മാർഗം ഒന്നും തെന്നെ ഇല്ല എന്നുമാണ് ലൈവിൽ പറഞ്ഞത്.ആണും പെണ്ണും കേട്ടവർ എന്ന് ആക്ഷേപിച്ചതായും ഇവർ വീഡിയോയിൽ വ്യക്തമാക്കുന്നു.നൂറ്റി അമ്പതു ബിരിയാണിയും ഇരുപതു ഊണും കൊണ്ട് ഇവുടെ നിന്ന് പോയതാണ്.ആകെ വിറ്റത് ഇരുപത് ബിരിയാണി മാത്രമാണ്.ജീവിക്കാൻ സമ്മതിക്കില്ല എങ്കിൽ ഞങ്ങൾ എന്ത് ചെയ്യാനാണ്.ഓപ്പോസിറ്റ് നിൽക്കുന്നവർ ഞങ്ങളെ ഉപദ്രവിക്കുകയാണ്.സജ്ജന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *