ഭൂമി കുഴിച്ചപ്പോൾ സ്വർണം നിധി ലഭിച്ചെന്നൊക്കെ നമ്മൾ പഴം കഥകളിൽ കേട്ടിട്ടുണ്ട്. ഇതൊക്കെ വെറും കെട്ടുകഥകൾ മാത്രമാണ് എന്ന് എഴുതി തള്ളാൻ വരട്ടെ. ഉത്രപ്രദേശത്തിലെ ഒരു യുവാവ് തന്റെ വീടിന്റെ അടിത്തറ നിർമ്മിക്കാൻ കുഴി എടുത്തപ്പോൾ ലഭിച്ചത് 35 ലക്ഷം രൂപ വില മതിക്കുന്ന സ്വർണാഭരണങ്ങൾ ആണ് എന്നാൽ ഇയാളുടെ സദോഷം അധിക നേരം നീണ്ടു നിന്നില്ല. നിധി കിട്ടിയ വിവരം അറിഞ്ഞ പോലീസുകാർ ഇത് മുഴുവൻ എടുത്ത് റവന്യൂ അധികൃതർക്ക് കൈമാറി. ഇപ്പോൾ കണ്ടെത്തിയ സ്വർണാഭരണം നൂറു വര്ഷം പഴക്കം ഉള്ളതാണ് എന്നും പുരാവസ്തു അധികൃതർക്കു കൈമാറണം എന്നും പോലീസ് പറഞ്ഞു. കണ്ടെടുത്ത സ്വർണ്ണവും വെള്ളിയും ഒക്കെ ചേർത്താൽ ഏകദേശം 35 ലക്ഷത്തോളം വില വരും.
എന്നാൽ കണ്ടെത്തിയ ആളുടെ അടുത്ത് ഇത് തന്റെ ആണ് എന്ന് തെളിയിക്കാൻ ഒരു തെളിവും ഉണ്ടായിരുന്നില്ല. തുടർന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇത്തരത്തിൽ ഒരു നിധി കിട്ടിയതായി നാട്ടു കാരിൽ നിന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഇത് അനുസരിച്ചു ഇയാളുടെ വീട്ടിൽ എത്തിയെങ്കിലും തനിക് നിധി ഒന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു യുവാവിന്റെ മറുപടി. തുടർന്ന് പോലീസ് മുറ പുറത്തെടുത്തതോടെ ഇയാൾ സത്യം പറഞ്ഞു. കിട്ടുന്നവർക്ക് എടുക്കാം എന്ന നിലപാട് ഈ കാര്യത്തിൽ പറ്റില്ല എന്നായിരുന്നു പോലീസ് പറഞ്ഞത്. ഇന്ത്യന് നിയമ പ്രകാരം മണ്ണിൽ അടിയിൽ നിന്നും കുഴിച്ചെടുക്കുന്ന പഴയ കാലത്തെ വസ്തുക്കൾ ഇന്ത്യക്ക് സ്വന്തമാണ് അത് റെവന്യൂ അധികൃതർക്ക് കൈമാറണം എന്നും പറഞ്ഞു.