തന്റെ യൂട്യൂബ് ചാനലിന് സംഭവിച്ചത് എന്താണ് എന്ന് വെളിപ്പെടത്തി നടി മേഘ്‌ന വിന്‍സെന്റ് രംഗത്ത്..!!.പലപ്പോഴും സിനിമയിലെ നായികമാരെക്കാള്‍ ജനപ്രീതി നേടുന്നതും പ്രേക്ഷക മനസ്സില്‍ ചേക്കേറുന്നതും സീരിയല്‍ നായികമാരാണ്. വീട്ടമമ്മമാരാണ് അധികം മിനിസ്‌ക്രീനിന്റെ ആരാധകര്‍ എന്നത് തന്നെയാണ് അതിന് കാരണവും.
അത്തരത്തില്‍ നിരവധി നായികമാരാണ് മിനിസ്‌ക്രീനില്‍ നിന്നും വിടപറഞ്ഞിട്ടും പ്രേക്ഷക മനസ്സില്‍ കുടിയിരിക്കുന്നത്. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്നു ചന്ദനമഴ. സീരിയലിലെ അമൃത പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയങ്കരിയാണ്. നടിയുടെ വിവാഹമോചന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. എങ്കിലും ഡിവോഴ്‌സിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു മേഘ്‌ന.പുതിയ യൂടൂബ് ചാനൽ തുടങ്ങി കൊണ്ടായിരുന്നു മേഘ്‌ന പ്രേക്ഷകർക്ക് മുന്നിൽ വന്നത്.മേഘ്‌ന സ്റ്റുഡിയോ ബോക്സ് എന്ന ചാനൽ ആരംഭിച്ചു കുറച്ചു നാളുകൾക്ക് അകം തന്നെ നിരവധി സബ്സ്ക്രൈബ് ലഭിച്ചിരുന്നു.യുട്യൂബ് ചാനലിൽ നടിയുടേത് ആയി വന്ന മിക്ക വീഡിയോസും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.അതെ സമയം യൂടുബ് ചാനൽ പ്രേക്ഷകർ ഏറ്റെടുത്തു എങ്കിലും ഓണത്തിന് ശേഷം നടിയുടെ പുതിയ വീഡിയോ ഒന്നും എത്തിയിരുന്നില്ല.മേഘ്‌ന എവിടെയാണ് യൂടുബ് ചാനൽ നിർത്തിയോ എന്ന സംശയവുമായി പ്രേക്ഷകർ എത്തിയിരുന്നു.ഇതിന്റെ പിന്നാലെ മേഘ്‌നയുടെ ആദ്യ ഭർത്താവിന്റെ സഹോദരി ചാനൽ ആരംഭിക്കുന്നു എന്ന വാർത്തയും പുറത്തു വന്നിരുന്നു.അപ്പോഴും മേഘ്‌ന എവിടെ എന്നായിരുന്നു ആരാധകർ തിരക്കിയത്.ഇപ്പോൾ എന്താണ് സംഭവിച്ചത് എന്നും ഇടവേളക്ക് ഉള്ള കാരണം പറഞ്ഞു എത്തി ഇരിക്കുകയാണ് മേഘ്‌ന.