കേരളക്കര ഒന്നടങ്കം ബിഗ് സല്യൂട്ട് നൽകിയ ആ യുവാവ് ഇതാണ് !!!വെള്ളത്തിൽ മുങ്ങി താഴ്ന്ന ആറു പേരെ സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷിച്ച ഇദ്ദേഹമാണ് ഇപ്പോൾ താരം.മരണം മുന്നിൽ കണ്ട ആറു പേർ .പക്ഷെ അവരെ മരണത്തിനു വിട്ടു കൊടുക്കാതെ ജീവിതത്തിലേക്ക് തിരിച്ചു എത്തിച്ച റഫീഖ് എന്ന യുവാവാണ് ഇപ്പോൾ ഹീറോ.
കഴിഞ്ഞ ദിവസം പെഴക്കാപ്പിള്ളി മുവാറ്റുപുഴ റൂട്ടിലാണ് സംഭവം നടന്നത്.പെഴക്കാപ്പിള്ളി മുവാറ്റുപുഴ റൂട്ടിലെ ആഴമുള്ള വെള്ളം നിറഞ്ഞ കുളത്തിലേക്ക് ആറു പേർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ വീഴുകയായിരുന്നു.മരണം മുഖാമുഖം കണ്ട ആറു പേരുടെ അടുത്തേക്ക് ദൈവ ദൂതനെ പോലെ റഫീഖ് എത്തുക ആയിരുന്നു.ഇന്നോവ മുങ്ങി താഴുന്നത് കണ്ട ഉടനെ വെള്ളം നിറഞ്ഞു കിടക്കുന്ന കുളത്തിലേക്ക് സ്വന്തം ജീവൻ പോലും നോക്കുക പോലും ചെയ്യാതെ എടുത്തു ചാടി കൊണ്ട് ആ ആറു മനുഷ്യ ജീവനുകളെ രക്ഷപ്പെടുത്തി കൊണ്ട് കരക്ക് എത്തിക്കുക ആയിരുന്നു.വെള്ളത്തിൽ മുങ്ങിയ വാഹനം പിന്നീട് ക്രയിന്റെ സഹായത്തോടെ കരക്ക് എത്തിച്ചു.ഡ്രൈവർ ഉറങ്ങിയതാണോ അതോ നിയന്ത്രണം വിട്ടാണോ അപകടം നടന്നത് എന്ന് വ്യക്തമായിട്ടില്ല.