വൃദ്ധയുടെ കാല്ക്കല് പോലീസ് യൂണിഫോമില്‍ സാഷ്ടാംഗം നമിക്കുന്ന ഈ സാറിനെ കണ്ടാണ് കേരളം ഞെട്ടുന്നത്.വലിയ നിലകളിലും സ്ഥാനങ്ങളിലും എത്തിയാൽ വന്ന വഴി മറക്കുന്നവരാണ് ചിലർ.എന്നാൽ സാക്ഷര കേരളം ചില്ലിട്ടു സൂക്ഷിക്കണം എന്ന വിശേഷണത്തോടെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.പോലീസ് യൂണിഫോമിട്ട ഒരു ഉദോഗസ്ഥൻ ഒരു വൃദ്ധയുടെ കാലിൽ സാഷ്ടന്ഗം നമിക്കുന്നു ചിത്രം ആണിത്.
എന്തിനാണ് ഒരു പോലീസ് തന്റെ ബന്ധുവോ അമ്മയോ ഒന്നും തന്നെ അല്ലാത്ത ഒരു അമ്മൂമ്മയുടെ കാലിൽ വീണത് എന്ന് ചിത്രം കണ്ട പലരും ചിന്തിച്ചു കാണും.ഇപ്പോൾ ഇതാ ഇതിനു പിന്നിൽ ഉള്ള യഥാർത്ഥ കഥയാണ് വൈറൽ ആകുന്നത്.ഒരു വെറും പോലീസുകാരൻ അല്ല ചിത്രത്തിൽ ഉള്ളത്.ഐ പി എസ് നേടിയ തിരുവനന്തപുരം സ്വദേശി വിജയ കുമാർ എന്ന പോലീസ് ഉദോഗസ്ഥനാണ്.അദ്ദേഹം കാൽക്കൽ വീണു നമസ്കരിക്കുന്നത് ആവട്ടെ തന്നെ ഒന്നാം ക്ളാസിൽ ആദ്യ അക്ഷരം പഠിപ്പിച്ച ജാനമ്മ ടീച്ചറെ ആണ്.അഞ്ചു ദിവസം മുൻപാണ് വിജയ കുമാറിന് ഐ പി എസ് ലഭിച്ചത്.ഉത്തരവ് കയ്യിൽ കിട്ടിയതിനു പിന്നാലെയാണ് ഒന്നാം ക്ളാസിലെ ടീച്ചറെ തേടി വിജയ കുമാർ എത്തിയത്.അൻപത്തി അഞ്ചു വർഷം മുൻപ് കുറവങ്കോണം പട്ടം താണുപിള്ള യു പി സ്കൂളിൽ ആണ് ജാനമ്മ ടീച്ചർ വിജയ കുമാറിന് ആദ്യ അക്ഷരം പഠിപ്പിച്ചത്.അഞ്ചാം ക്ളാസ് വരെ ക്ളാസ് ടീച്ചർ ആയിരുന്നു.വൃദ്ധയുടെ കാല്ക്കല് പോലീസ് യൂണിഫോമില്‍ സാഷ്ടാംഗം നമിക്കുന്ന ഈ സാറിനെ കണ്ടാണ് കേരളം ഞെട്ടുന്നത്.