വല്ലാത്തൊരു ട്വിസ്റ്റ് ആയി പോയി – അമ്പരന്ന് നടൻ

അവതാരകയെ അപമാനിചെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടുയെങ്കിലും പോലീസ് നടനെതിരെ നടത്തിയത് നിർണ്ണായക നീക്കം. നടൻ ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കും. അതിനായി ശ്രീനാഥ് ഭാസിയുടെ നഖവും, വേരോടെയുള്ള മുടിയും, രക്തവും- പോലീസ് ശേഖരിച്ചു. തന്ത്രപരമായിട്ടാണ് പോലീസ് ഇത് ചെയ്തത്.

സാമ്പിൾ പരിശോധനക്ക് അയക്കും. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി. ജാമ്യത്തിൽ വിടുന്നതിന് മുമ്പ് പോലീസ് നിർണ്ണായക നീക്കം നടത്തുകയായിരുന്നു. മെഡിക്കൽ പരിശോധനക്കായി ഭാസിയെ ആശുപത്രിയിൽ എത്തിച്ചു. ഇതിനെ എതിർക്കാൻ നടനും ആയില്ല. തൃപ്പുണിത്തുറ ആശുപത്രിയിൽ എത്തിച്ച് നഖവും മുടിയും രക്തവും ശേഖരിച്ചു.

ഈ പരിശോധനയിൽ ശ്രീനാഥ് ഭാസി മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയാൽ നടന് ആശ്വാസമാകും. സിനിമയിൽ ലഹരി മാഫിയ സജീവമാണെന്നാണ് സംസാരം. അതുകൊണ്ട് കൂടിയാണ് ഈ നടപടി. പരാതിയിൽ ഹോട്ടൽ ജീവനക്കാരേയും ചോദ്യം ചെയ്യും. അഭിമുഖം നടന്ന സ്വകാര്യ ഹോട്ടലിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *