അടികൊടുക്കാൻ തോന്നുന്ന ചോദ്യങ്ങൾക്ക് മുന്നിലും ലാ.ലേ.ട്ട.നും. മ.മ്മൂ.ക്ക.യും. പതറാതെനിൽക്കുന്നത് കണ്ടോ? |

നടൻ ശ്രീനാഥ് ഭാസി തന്റെ ഇന്റർവ്യൂ ചെയ്തവരെ തെറി വിളിച്ച സംഭവം വലിയ വിവാദവും പോലീസ് കേസുമായി നിൽക്കുമ്പോൾ ഇതിനേക്കാൾ പ്രകോപകമായി ചോദ്യങ്ങൾ നേരിട്ടും അതിനൊക്കെ തന്ത്രപൂർവ്വം മറുപടി പറഞ്ഞും ചാനലുകാരുടെ വിവാദം സൃഷ്ടിക്കാനുള്ള ശ്രമത്തെ പൊളിച്ചടുക്കിയ മലയാളത്തിന്റെ സൂപ്പർ താരങ്ങളായ ലാലേട്ടന്റെയും മമ്മൂക്കയുടെയും പഴയ ഇന്റർവ്യൂ ഇപ്പോൾ ആരാധകർ കുത്തിപ്പൊക്കുകയാണ്.

കുറച്ചുകാലം മുമ്പ് ഇന്റർവ്യൂവിൽ മമ്മൂട്ടിയോട് ചോദിച്ചത്. ആദ്യത്തെ പ്രതിഫലം എത്രയാണ്? മമ്മൂട്ടിയുടെ ഉത്തരം. അൻപത് രൂപ. അടുത്ത ചോദ്യം ഏറ്റവും അവസാനം ലഭിച്ചതോ? പറയാൻ പറ്റുമോ? പറയാൻ പറ്റായ്കയില്ല. പറഞ്ഞിട്ട് ആർക്കും യാതൊരു പ്രയോജനവുമില്ല.

ശ്രീകണ്ഠൻ നായരുടെ ചോദ്യം ലാലിൻറെ മറ്റേ കാര്യങ്ങളൊക്കെ ജനങ്ങൾക്കിടയിൽ സംസാരവിഷയമാണല്ലോ? മോഹൻലാലിൻറെ മറുപടി മറ്റേ കാര്യങ്ങളോ? കൊച്ചി നഗരത്തിൽ മാലിന്യം നീക്കം ചെയ്തിട്ട് ഒരാഴ്ചയായി എത്രയോ സാമൂഹ്യപ്രശ്നങ്ങളുടെ ഇടയിൽ എന്റെ സ്വകാര്യ ജീവിതം ഒരു വർത്തയാണോ? ഉത്തരം മുട്ടി ശ്രീകണ്ഠൻ നായർക്ക്.

മനോരമയിലെ ജോണി ലൂക്കോസിന്റെ ചോദ്യം മോഹൻലാൻ മുവായിരം സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നത് ശരിയാണോ? മോഹൻലാൽ അതിലധികം വരും. ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി കൊടുക്കണമെന്നും ചോദിക്കുന്നവന്റെ വായ എങ്ങിനെ അടപ്പിക്കണമെന്നും കൃത്യമായി മനസ്സിലാക്കി വേണം ഇന്റർവ്യൂവിന് ഇരിക്കാൻ. മോഹന്ലാലിനോടും മമ്മൂട്ടിയോടും ഇതിനേക്കഖിൽ മോശം ചോദ്യങ്ങളുമായി എത്തിയ റിപ്പോർട്ടർമാരെയും അതൊനൊക്കെ അവർ കൊടുത്ത മറുപടികളെയുമാണ് ഓർക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *