ഇതൊക്കെയാണ് ധൈര്യം കിണറ്റില് വീണ അനിയനെ കണ്ട് ഈ ചേട്ടന് ചെയ്തത് കണ്ടോ കൈയടിച്ച് സോഷ്യൽ മീഡിയ !!മരണം തട്ടി എടുക്കാൻ ശ്രമിച്ച കുഞ്ഞു അനുജനെ രക്ഷിച്ച പത്തൊമ്പതു വയസുകാരൻ ആണ് ഇപ്പോൾ മഞ്ചേരിയിലേ താരം ആയി മാറുന്നത്.ഇവന്റെ അസാമാന്യ ധൈര്യത്തിന് മുന്നിൽ സലൂട്ട് അടിക്കുകയാണ് സോഷ്യൽ മീഡിയയും കേരളക്കരയും.കളിക്കുന്നതിനു ഇടയിൽ അമ്പതു അടി താഴ്ച ഉള്ള കിണറ്റിലേക്ക് ഒന്നര വയസുകാരൻ അഹമ്മദ് മാലിക് വീഴുകയായിരുന്നു.
തൃക്കരിങ്ങോട് ചീനിക്കലിൽ ഇന്നലെ രാവിലെ പത്തേ മുപ്പതിനാണ് ഈ സംഭവം നടക്കുന്നത്.ആൽ മറയുടെ അടുത്ത് വെച്ചു ബക്കറ്റിൽ കയറി കളിക്കുന്നതിനു ഇടയിലാണ് ഒന്നര വയസുകാരൻ അഹമ്മദ് അലി മാലിക് അമ്പതു അടി താഴ്ചയും പന്ത്രണ്ടു അടി വെള്ളം ഉള്ള കിണറ്റിൽ വീണത്.അമ്മയുടെ നിലവിളി കേട്ട് വീടിനു അകത്തു ഉണ്ടായിരുന്ന പത്തൊമ്പതു കാരനായ സഹോദരൻ ഓടി എത്തിയപ്പോൾ കണ്ടത് കിണറ്റിൽ വീണ കുഞ്ഞു അനുജനെ അയിരുന്നു.ഉടൻ തന്നെ ഈ പത്തൊമ്പതുകാരൻ കിണറ്റിലേക്ക് എടുത്തു ചാടി വെള്ളത്തിൽ താഴ്ന്നു പോയ കുഞ്ഞു അനുജനെ മുങ്ങി എടുക്കുകയും കുട്ടിയെ ബക്കറ്റിൽ ഇരുത്തി കരയിലേക്ക് കയറ്റുകയും ചെയ്തു.ഈ സമയം സ്ഥലത്തു ഇല്ലാതിരുന്ന ഹബീബ് റഹ്മാൻ വിവരം അറിഞ്ഞു എത്തി മൂത്ത മകനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങി.ഇരുവരും കരക്ക് കയറാൻ ബുധിമുട്ടി.വാർഡ് അംഗം മജീദ് പാലക്കൽ വിവരം അറിയിച്ചതിനെ തുടർന്ന് മഞ്ചേരി അഗ്നി സേന എത്തി കൊണ്ടാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.