കണ്ട് കൊതി തീര്‍ന്നില്ലല്ലോ പൊന്നേ.. അമ്മയുടെ ഒരേ ഒരു മകള്‍.. പൊന്നൂട്ടിയേ പോയോ ഇത്ര വേഗം..

അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് ഒരു പോറൽപോലും ഏൽക്കുന്നത് സഹിക്കാനാവില്ല. എന്നാൽ ഇന്നലെ അമ്മയുടെ കൈകളാൽ പറ്റിയ അബദ്ധം കുഞ്ഞുമോളുടെ ജീ.വ.നെ.ടു.ത്തു. എന്ന സങ്കട വാർത്തയാണ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തുന്നത്. ഇടക്കുന്നം പയ്യമ്പള്ളി പ്രിൻസ് തോമസിന്റെയും ടിയ മാത്യുവിന്റെയും ഏക മകൾ ഒന്നര വയസുള്ള സറ മർയം പ്രിൻസാണ് മ.രി.ച്ച.ത്.

എന്റെ കൈകൊണ്ട് മോൾ പോയല്ലോ എന്ന് പൊന്ന് മോളുടെ ചേതനയറ്റ ശരീരം കെട്ടിപ്പിടിച്ചു കരഞ്ഞ ടിയയെ ആശ്വസിപ്പിക്കാൻ ഭർത്താവ് പ്രിൻസിന് പോലും ആകുന്നില്ല. ഇന്നലെ പൊടിമറ്റം സെന്റ്‌മേരീസ് പള്ളിയിൽ സറ മോളുടെ സംസ്കാരം നടത്തി. പന്ത്രണ്ടിന് പൊള്ളലേറ്റ സറ എരുമേലി സ്വകാര്യ ശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മ.ര.ണ.പ്പെ.ട്ട.ത്.

ആദ്യ ദിവസങ്ങളിൽ നില മെച്ചപ്പെട്ടിരുന്നു. പിന്നീട് അണുബാധയും ന്യുമോണിയയും ബാധിച്ച് ആരോഗ്യനില വഷളായി. സംഭവ ദിവസം രാവിലെ ചായ ഉണ്ടാക്കുന്നതിനായി അമ്മ ടിയ തിളപ്പിച്ച പൽ വാങ്ങുന്നതിനിടെയാണ് അ.പ.ക.ടം. പിന്നിലൂടെ ഓടിവന്ന സറ ടിയയുടെ വസ്ത്രത്തിൽ പിടിച്ചു വലിച്ചപ്പോൾ കുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച പാൽപാത്രം മറിഞ്ഞു വീണ് പൊ.ള്ള.ലേ.ൽ.ക്കു.ക.യാ.യി.രു.ന്നു.

സാരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ ആക്കി. പതിനാറ് ദിവസമായി കുഞ്ഞ് ചികിത്സയിലായിരുന്നു. വിദേശത്തായിരുന്ന പ്രിൻസ് നാട്ടിലെത്തി. ആശുപത്രിയുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മ.ര.ണ.ത്തി.ന്. കാരണമെന്നു പ്രിൻസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *