ചെവി പൊത്തി ഇറങ്ങി ഓടി യാത്രക്കാര്‍.. KSRTC ബസിനുള്ളില്‍ ചീത്തവിളിച്ച് വനിതാ കണ്ടക്ടര്‍..!

ചെവി പൊത്തി ഇറങ്ങി ഓടി യാത്രക്കാര്‍.. KSRTC ബസിനുള്ളില്‍ ചീത്തവിളിച്ച് വനിതാ കണ്ടക്ടര്‍… ksrtc ബസ്സ് യാത്രക്കാരെ അസഭ്യം പറഞ്ഞ് ഇറക്കി വിടുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. മലയാളികളെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ് ഈ വീഡിയോ. മാന്യതയും പരിധിയും വിട്ടുള്ള വനിതാ കണ്ടക്ടറുടെ പെരുമാറ്റം വലിയ വിമർശനമാണ് ഏ റ്റുവാങ്ങുന്നത്. ചിറയിൻകീഴ് താൽക്കാലിക ഡിപ്പോയിലാണ് സംഭവം.

ആറ്റിങ്ങൽ ചിറയിൻകീഴ് വഴി മെഡിക്കൽ കോളേജിലേക്ക് പോകുന്ന ബസിലെ ജീവനക്കാരിയാണ് ദൃശ്യങ്ങളിൽ ഉള്ളത്. ബസ്സ് പന്ത്രണ്ട് മണിയോടെ ചിറയിൻ കീഴ് താൽക്കാലിക ഡിപ്പോയിൽ നിറുത്തിയിട്ടപ്പോഴാണ് സംഭവം. താത്കാലിക ബസ്സ്റ്റാൻഡ് ആയതിനാൽ ഇവിടെ വെയ്റ്റിങ് ഷെഡ്ഡ് ഉണ്ടായിരുന്നില്ല. അതിനാൽ യാത്രക്കാർ നേരത്തെ തന്നെ ബസ്സിനുള്ളിൽ കയറി ഇരിക്കുന്നതും പതിവാണ്.

ഇങ്ങനെ കയറി ഇരുന്നപ്പോഴാണ് വനിതാ കണ്ടക്ടർ യാത്രക്കാർക്ക് നേരെ ആക്രോശിച്ചത്. താൻ കഴിക്കുന്ന സമയമാണെന്നും നിങ്ങളെല്ലാവരും ഇറങ്ങി പോകണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു ഇറങ്ങാൻ യാത്രക്കാർ വിസമ്മതിച്ചതോടെ കണ്ടക്ടർ പ്രകോപിതയാവുകയായിരുന്നു. യാത്രക്കാർക്ക് നേരെ അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം കേട്ടാൽ അറക്കുന്ന അധിക്ഷേപമാണ് ഇവർ പറയുന്നത്. വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *