കല്യാണ തലേന്ന് മോഷണം പോയ 30 പവന്‍ സ്വര്‍ണം നേരം വെളുത്തപ്പോള്‍ ഫ്‌ളഷ് ടാങ്കില്‍ കണ്ടത്തി ആരാണ് അവിടെ വെച്ചത്

വിവാഹം എല്ലാവരുടെയും സ്വപ്നമാണ് വിവാഹത്തിന് കരുതി വെച്ച സ്വർണാഭരണം എല്ലാം കല്യാണ ദിവസം തന്നെ നഷ്ടമാവുക ഇത് എല്ലാവരെയും വളരെ ദുഃഖത്തിൽ ആക്കുന്ന ഒരു കാര്യം തന്നെ ആണ്. ഇപ്പോൾ ഇതാ വിവാഹ ദിവസം തന്നെ നഷ്ടമായ സ്വർണം എല്ലാം വിവാഹ വീട്ടിൽ നിന്ന് തന്നെ കണ്ടു പിടിച്ചു കോഴിക്കോട് ആണ് ഇ സംഭവം നടക്കുന്നത്.

വധുവിനെ അണിയിക്കാൻ വെച്ച മുപ്പത് പവൻ സ്വർണമാണ് വിവാഹ തലേ ദിവസം ആണ് കാണാതായത് അതാണ് എല്ലാവരെയും ഞെട്ടിച്ചത്. സ്വർണ കടയിൽ നിന്നും വാങ്ങിയ സ്വർണം വീട്ടിലെ അലമാരയിൽ ആണ് സൂസക്ഷിച്ചിരുന്നത് അവിടെ നിന്നും ആണ് ഇത് കാണാതായത്. വിവാഹ ദിവസം വരന്റെ വീട്ടിലേക്ക് നികാഹ് ചടങ്ങിന് പോയി വന്നപ്പോൾ ആണ് വീട്ടിൽ സ്വർണം മോഷണം പോയത് അറിയുന്നത്. എന്നാൽ പോലീസ് വന്നു വിശദമായി അന്വേഷണം നടത്തി എങ്കിലും സ്വർണം ഒന്നും തന്നെ കണ്ടെത്താൻ ആയില്ല വിരലടയാള വിദക്തർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. അന്വേഷണം ഊർജിതമാക്കി നടക്കുമ്പോൾ ആണ് രാവിലെ ശ്വാചാലയ മുറിയിലെ ഫ്ലെഷ് ടാങ്കിൽ സ്വർണം കണ്ടെത്തിയത്.

ഇത് കണ്ടെത്തിയ ഉടനെ വീട്ടുടമ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു പാളയം പോലീസ് സ്വർണാഭരണങ്ങൾ ഇപ്പോൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ വിവാഹ ചടങ്ങിന് ആയിരുന്നു സ്വർണം അബഹരിച്ചത് എന്നായിരുന്നു പോലീസിന്റെ നിഗമനം പ്രതിയെ കണ്ടെത്താൻ ഉള്ള ശ്രമം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. ഒന്നോ രണ്ടോ അല്ല മുപ്പതു പവൻ സ്വർണം ആണ് വീട്ടിൽ നിന്നും കാണാതായത് ഇത് ആര് ആണ് ഫ്ലെഷ് ടാങ്കിൽ കൊണ്ട് വെചു എന്ന ചോദ്യം ഇപ്പോഴും നില നിൽക്കുകയാണ്. വീട് മുഴുവൻ പോലീസ് അരിച്ചു പെറുക്കിട്ടും ഊർജിതമായി അന്വേഷണം നടത്തിയിട്ടും പൊലീസിന് അത് കണ്ടെത്താൻ കഴി ഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *