പട്ടാപ്പകൽ ക്ഷേത്രത്തിൽ നടന്നത് കണ്ടോ..? തലയിൽ കൈവച്ച് പോലീസ്

പട്ടാപകൽ ബൈക്കിലെത്തിയ രണ്ടുപേർ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയും ദർശനത്തിനെത്തിയ സ്ത്രീയുടെ പേഴ്സും മോഷ്ടിച്ചു കടന്നു. സമീപത്തെ cctv നിന്നും ഇവരെ തിരിച്ചറിഞ്ഞ പോലീസ് അന്വേഷണം ശക്സ്തമാക്കി. ആലപ്പുഴ സ്വദേശികളായ മുഹമ്മദ് അൻവർ ഷ, സരിത- എന്നിവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു, കരിമ്പിനിൽ വെച്ച് ഇവർ പോലീസ് സംഘത്തിന് മുന്നിലെത്തിയെങ്കിലും വെട്ടിച്ചു കളയുകയായിരുന്നു.

കുമളിക്ക് സമീപം വിശ്വനാഥപുരത്ത് ഭദ്രകളായി അമ്മൻ ക്ഷേത്രത്തിൽ ഇന്ന് രാവിലെ പത്തിനാണ് മോഷണം നടന്നത്. മോഷ്ടിക്കപ്പെട്ട പേഴ്സിൽ പതിനായിരം രൂപ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കോട്ടും ഹെൽമെറ്റും ധരിച്ച് ക്ഷേത്രത്തിന് പുറത്ത് എത്തിയ മോഷ്ട്ടാക്കൾ കുറെ നേരം പരിസരം വീക്ഷിച്ച് നിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ക്ഷേത്രത്തിലെ മതിൽ കെട്ടിനുള്ളിൽ കയറിയ അൻവർ ഷ കാണിക്ക വഞ്ചി എടുത്ത് മതിലിന് മുകളിൽ വെച്ച ശേഷം മതിൽ ചാടി പുറത്തെത്തി. ഈ സമയത്തി കോട്ടും ഹെൽമറ്റും ധരിച്ചു ട്രോളർ ബാഗുമായി സരിത പുറത്ത് കാത്തുനിന്നു.

തുടർന്ന് റോഡിൽ വാഹനം ഇല്ലാത്ത സമയം നോക്കി കാണിക്ക വഞ്ചി സരിതക്ക് കൈമാറി. ബൈക്കിൽ രണ്ടാളുടെയും ഇടയിൽ കാണിക്ക വഞ്ചി വെച്ച ശേഷം ഇവർ ബൈക്ക് ഓടിച്ചു സ്ഥലം വിട്ടു. മോഷണ വിവരം വൈകാതെ അറിഞ്ഞതിൽ സമീപത്തെ cctv പരിശോദിച്ച് വിവരങ്ങൾ ശേഖരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിലും വിവരം നൽകി.

Leave a Reply

Your email address will not be published. Required fields are marked *