ശ്രീ നാഥ് ഭാസിയെ വിലക്കിയില്ലല്ലോ പ്രതികരണവുമായി മമ്മൂക്ക പറയുന്നത് ഇങ്ങനെ

നമുക്ക് ഏവർകും പ്രിയപ്പെട്ട നടൻ ആണല്ലോ ശ്രീ നാഥ് ബാസി പൊതുസ്ഥലത്ത് ചാനല്‍ അവതാരകയെ അപമാനിച്ച സംഭവത്തെ തുടര്‍ന്ന് നടന്‍ ശ്രീനാഥ് ഭാസിയെ വിലക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇപ്പോൾ മമ്മുക്ക പറയുന്നത് ശ്രീ നാഥ് ബസിയെ സിനിമയിൽ നിന്നും വിലക്കിട്ടില്ല എന്നാണ്.

ചട്ടമ്പി സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും ശ്രീനാഥ് ഭാസിക്കായി എത്തിയിട്ടുണ്ട്. പുതിയ സിനിമയില്‍ അഭിനയിക്കുന്നത് താല്‍ക്കാലികമായി വിലക്കിയേക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രം ആയ ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് ഈ സംഭവവികാസങ്ങള്‍ നടന്നത്. അഭിമുഖത്തിനിടെ മോശം ഭാഷാപ്രയോഗങ്ങള്‍ നടത്തിയെന്നും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് അവതാകര പരാതിയില്‍ പറയുന്നത്. വനിത കമ്മിഷനിലും അവതാരക പരാതി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്ത വാർത്ത നമ്മൾ കേട്ടത്. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതിന് പിന്നാലെ താരത്തിനെതിരെ വാക്കാലുള്ള ചില പരാതികളും പൊലീസിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. അത് പോലെ ശ്രീനാഥ് ഭാസി അഭിമുഖത്തിന്റെ സമയത്ത് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനയും നടത്തുന്നുണ്ട്. ഇതിനായി രക്ത സാമ്പിള്‍ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. അഭിമുഖ സമയത്തെ വീഡിയോയില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്നാണ് ലഹരി പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്.

എന്നാല്‍ താന്‍ ആ സ്ത്രീയോട് അവപര്യാദ ആയി പെരുമാറിയിട്ടില്ല എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞാണ് ഞാന്‍ എഴുന്നേറ്റ് പോയത്. അല്ലാതെ ആരെയും മാനസികമായി തകര്‍ക്കാന്‍ കഴിയുന്ന രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്രീനാഥ് ഭാസി അറിയിച്ചിരുന്നു. ഉറക്കെ സംസാരിക്കുമ്പോള്‍ അവര്‍ അവിടെയുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ ആ തെറി കേട്ടു. അത് നല്ലതല്ല. അതുകൊണ്ടാണ് സോറി പറയണം എന്ന് പറഞ്ഞത്. എനിക്ക് എവിടെ വേണമെങ്കിലും ക്ഷമ പറയാന്‍ ഞാന്‍ തായാറാണ്. കേസിന്റെ രീതിയല്‍ അവര്‍ പറഞ്ഞത് പോലെ സഹകരിക്കും. ഒത്തു തീര്‍പ്പാക്കാനാണ് വിചാരിക്കുന്നതെന്നും ശ്രീനാഥ് ഭാസി പറയുന്നു. ഏത് രീതിയിലുള്ള നടപടിയും ഞാന്‍ ഫേസ് ചെയ്യാന്‍ തയാറാണ് എന്നാണ് ശ്രീ നാഥ് ബസി പറയുന്നത്. കാരണം പൊലീസ് അന്വേഷിക്കേണ്ടതാണല്ലോ. എന്റെ സൈടും കൂടെ കേള്‍ക്കണം. എന്താണ് സംഭവിച്ചതെന്ന് പറയണം. ഉറക്കെ സംസാരിക്കുമ്പോള്‍ അവര്‍ അവിടെയുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ ആ തെറി കേട്ടു. അത് നല്ലതല്ല. അതുകൊണ്ടാണ് സോറി പറയണം എന്ന് പറഞ്ഞത്. എനിക്ക് എവിടെ വേണമെങ്കിലും ക്ഷമ പറയാന്‍ ഞാന്‍ തായാറാണ്. എനിക്ക് ഈ പ്രൊമോഷന് മുമ്പ് വരെ കുഴപ്പമില്ലായിരുന്നു. അതിന് ശേഷം എങ്ങനെയാണ് ഒരു ദിവസം കൊണ്ട് ഞാന്‍ വൃത്തികെട്ടവനായെന്നും ശ്രീനാഥ് ഭാസി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *