ബോളിവുഡിനെ അപ്പാടേ വിഴുങ്ങി പൊന്നിയിൻ സിൽവൻ്റെ കുതിപ്പ് കണ്ടോ ?

ദക്ഷിണേന്ത്യൻ സിനിമക്ക് മുമ്പിൽ വീണ്ടും തോറ്റു തുന്നം പാടിയിരിക്കുകയാണ് ബോളിവുഡ്ഡ്. ബോളിവുഡിന്റെ മൾട്ടിസ്റ്റാർ ചലച്ചിത്രം “വിക്രം വേദ” തമിഴ്‌നാടിന്റെ ബ്രമാണ്ട ചലച്ചിത്രം “പൊന്നിയൻ സെൽവന്” മുന്നിൽ കാലിടറി വീണു. നാല് ദിവസം കൊണ്ട് ഇരുനൂറ്റി മുപ്പത് കോടി നേടി “പൊന്നിയ സെൽവൻ” ബ്ളോക് ബെസ്റ്ററിലേക്ക് കുതിക്കുമ്പോൾ ഈ ചിത്രം ഇറങ്ങിയ അതെ ദിവസം തന്നെ തിയേറ്ററുകളിലേക്ക് എത്തിയ “വിക്ര൦ വേദ” നേടിയത് അറുപത്തി ആറ് കോടി മാത്രമാണ്.

വിജയ് സേതുപതിയും, മാധവനും- പ്രധാന വേഷങ്ങളിലെത്തിയ തമിഴ് പടം “വിക്രം വേദ”-യുടെ ഹിന്ദി റീമേക്കാണ് ഹൃതിക്ക് റോഷനും, സൈഫ് അലിഖാനും- ഒന്നിച്ച ഹിന്ദിയിലെ “വിക്രം വേദ” മികച്ച ചിത്രം എന്ന് പരക്കെ പ്രതികരണം ഉണ്ടായിട്ടും പ്രതീക്ഷിച്ച കുതിപ്പിലേക്ക് ഹിന്ദി ചലച്ചിത്രം “വിക്രം വേദ”-ക്ക് കഴിയാത്തത് ബോളിവുഡിൻെറ വർത്തമാന കാല നിലനിൽപ്പ് എത്രമേൽ അരക്ഷിതമാണെന്ന് തെളിയിക്കുകയാണ്.

ബ്രഹ്മാണ്ഡ ചലച്ചിത്രം “പൊന്നിയൻ സെൽവന്റെ” കുതിപ്പ് കാരണമാണ് ഹിന്ദിയിൽ “വിക്രം വേദ”-ക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കാതെ പോയത് എന്നാണ് ട്രെഡ് അനാലിസ്റ്റുകൾ ഉൾപ്പെടെ വിലയിരുത്തുന്നത്. “ബാഹുബലി” മുതൽ തുടങ്ങിയ സൗത്ത് ഇന്ത്യ ബോളിവുഡ് പോരാട്ടത്തിൽ ഒരിക്കൽ പോലും ബോളിവുഡിന് പ്രമാഥിത്വം നേടാനായിട്ടില്ല എന്നതാണ് പ്രത്യേകത. കൂടുതലറിയാൻ വീഡിയോ സന്ദർശിക്കുക…

Leave a Reply

Your email address will not be published. Required fields are marked *