വെറും 25 വയസേ ഉള്ളൂ.. മറുകിന്റെ പേരില്‍ കേരളം മുഴുവന്‍ ശ്രദ്ധിച്ച Prabhulal പോയി! സംഭവിച്ചത്..

മലയാളികൾക്ക് ചിലർക്കെങ്കിലും പ്രബുലാലിനെ അറിയാമായിരിക്കും. മുഖത്തിന്റെ പകുതിയിലധികവും ശരീരവും മറുക് കൊണ്ട് മൂടിയെങ്കിലും പരിഹാസം സഹിച്ച് ഒളിച്ചിരിക്കാതെ ജീവിതത്തിലും സോഷ്യൽ മീഡിയയിലും സചീവമായ പ്രബുലാലിന്‌ നിറഞ്ഞ കയ്യടികളാണ് ലഭിച്ചത്. ശരീരം നിറയെ മറുകുമായാണ് പ്രബുലാൽ ജനിച്ചത്. ശരീരം വളരുന്നതിനൊപ്പം മറുകും വളർന്നു. വലത് ചെവി മൂടി വളർന്നിറങ്ങിയ മറുക് കേൾവി ശേഷി ഇല്ലാതാക്കി.

മുഖത്തും വയറ്റിലും നെഞ്ചിലുമായി വളർന്നിറകിയ മറുക് പ്രബുലാലിന്റെ ശരീരത്തിലെ എൺപത് ശതമാനത്തിലധികം ഭാഗം കവർന്ന് എടുത്തിരുന്നു. പത്തുലക്ഷത്തിലൊരാൾക്ക് ഉണ്ടാവുന്ന അപൂർവ്വ രോഗമായിരുന്നു ഇത്.ശരീരത്തിന്റെ പുറത്ത് കാണുന്ന അർബുദമായിരുന്നു മറുക്.

മറുക് കാരണം നിരന്തരം അവഗണയും, കളിയാക്കലും, പരിയാസവും- എല്ലാം പ്രബുലാൽ നേരിട്ടു. പലരും പേടിയോടെ നോക്കി. കൂട്ടുകാരിൽ പലരും മുഖം തിരിച്ചു നടന്നു. പക്ഷെ അച്ഛനും അമ്മയും കുടുംബവും പ്രബുവിനെ പിന്തുണച്ചതോടെ പ്രതികരണങ്ങളെ എല്ലാം പ്രബു അതിജീവിച്ചു. എം കോം വരെ പഠിച്ച പ്രബു മികച്ച പാട്ടുകാരനും ആയിരുന്നു.

ആൽബം പാട്ടുകളിൽ പാടിയ പ്രബുവിനെ തേടി സിനിമ അവസരവും എത്തിയിരുന്നു. ജോലി നേടണം, ഒരു പാട് യാത്ര ചെയ്യണം, സംഗീതം പഠിക്കണം, ശാരീരികമായി ബുദ്ധിമുട്ടുന്നവർക്ക് സഹായകമാവണം,

തന്റെ വിജയങ്ങൾ കണ്ട് മാതാപിതാക്കൾ സന്തോഷിക്കണം- അതൊക്കെയായിരുന്നു പ്രബുലാലിന്റെ ആഗ്രഹങ്ങൾ, എല്ലാ ആഗ്രഹങ്ങളും ബാക്കിയാക്കി വേദനകളും കളിയാക്കലുമില്ലാത്ത ലോകത്തേക്ക് പ്രബുലാൽ യാത്രയായി. “ആദരാഞ്ജലികൾ”

Leave a Reply

Your email address will not be published. Required fields are marked *