നാളെ ഞങ്ങളുടെ ഒൻപതാം വിവാഹ വാർഷികം ആണ്..തന്റെ

നാളെ ഞങ്ങളുടെ ഒൻപതാം വിവാഹ വാർഷികം ആണ്..തന്റെ പ്രിയതമക്ക് എല്ലാ വിവാഹ വാർഷികത്തിനും വാങ്ങാറുള്ള സെറ്റ് സാരിയും.. വാങ്ങി ഞാൻ വീട്ടിലേക്ക് യാത്ര യായി.. മറ്റൊന്നും ഇന്നേ വരെ ആവശ്യപ്പെടുകയോ വാശിയോടെ ഒന്നും പറയുകയോ ചെയ്തിട്ടില്ല.. ഇല്ലായ്മകൾ കണ്ടറിഞ്ഞു ജീവിക്കാൻ പഠിച്ചവൾ.. “”

ആദ്യ മായ് ശ്രീഷ്മ യെ കാണുന്നത് ആ ആശുപത്രി വരാന്തയിൽ വെച്ചായിരുന്നു..
അച്ഛന് സുഖമില്ലാതെ അഡ്മിറ്റാക്കിയ സമയം.. അവൾ അവിടെ ഫിസിയോ തെറാപ്പി യൂണിറ്റിൽ കൗൺസിലിംഗ് വിഭാഗത്തിൽ ആയിരുന്നു..അന്ന് വൈകുന്നേരം അവളുടെ ഓഫീസ് റൂമിൽ വെച്ച് അച്ഛന്റെ കാര്യങ്ങൾ ഏറെ സംസാരിക്കുന്നതിനിടയിൽ..അച്ഛനെ പോലെ തന്നെയാണോ മകനും ആൽക്കഹോൾ ഉപയോഗിക്കാറുണ്ടോ?
വല്ലപ്പോഴും ഒരു ബിയർ.. ഞാൻ മറുപടി പറഞ്ഞു..സ്‌മോക്കിങ് ഉണ്ടോ?അതും വല്ലപ്പോഴും..

ആഹാ കൊള്ളാമല്ലോ.. എന്തിനാണ്… ഇത് കൊണ്ട് എന്താ നേട്ടം.. പിന്നെ അവളുടെ വക ഏറെ ഉപദേശങ്ങളും..ഏകദേശം ഒരു മാസത്തോളം നീണ്ടു നിന്ന ആശുപത്രി ജീവിതം.. അതിനിടയിൽ ഞങ്ങൾ ഏറെ അടുത്തു.. അച്ഛനുമായും.. അമ്മയുമായും അവൾ ഏറെ കൂട്ടായി.. അമ്മക്ക് അവളെ എന്തോ വല്ലാത്ത ഇഷ്ടം ആയെന്ന് ആ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു..അവിടെ നിന്നും ഡിസ്ചാർജ് ആയി വരുമ്പോൾ…നന്ദൻ… നിന്റെ നമ്പർ ഒന്ന് തരുമോ?

ഇവിടെ നിന്ന് പോയാലും വിശേഷങ്ങൾ അറിയാൻ…അന്ന് രാത്രി അവൾ വിളിച്ചു.. ഏറെ നേരം സംസാരിച്ചു… വിശേഷങ്ങൾ പങ്കു വെച്ചു..പിന്നീട് എന്നും ഞങ്ങൾ വിളിക്കും.. എന്തോ പിരിയാൻ പറ്റാത്ത ഒരു അടുപ്പം മനസ്സിൽ അറിയാതെ മൊട്ടിടുക യായിരുന്നു..

നന്ദൻ… നാളെ ഞാൻ എന്റെ വീട്ടിൽ പോകുന്നു.. പോരുന്നോ.. എന്റെ ഗ്രാമത്തിലേക്ക് .. ബാലുശ്ശേരി യിലേക്ക്..

പോരുന്നോ.. എന്നോ… എപ്പോൾ വന്നു എന്ന് ചോദിച്ചാൽ മതി…

ബസ്സിൽ അവളെന്റെ തൊട്ടടുത്ത് ഇരിക്കുമ്പോൾ എന്തോ മനസ്സിൽ വല്ലാത്ത ഒരു ആഹ്ലാദം… കാറ്റിൽ അവളുടെ മുടിയിഴകൾ എന്റെ സ്വപ്നങ്ങൾക്ക് പുതു ജീവനേകി… അവളുടെ നേർത്ത വിരലുകൾ.. എന്റെ വിരലുകളിൽ താളം പിടിച്ചു..

നന്ദൻ…. എത്ര മേൽ എന്നെ ഇഷ്ടപ്പെടുന്നുണ്ട്?കാതരയായി അവൾ മൊഴിയുമ്പോൾ..

എന്റെ ഇഷ്ടത്തിന് അളവുകോൽ ഇല്ല ശ്രീ..മരണം വരെ നീയെന്നോടൊത്തു വേണം അത്രമേൽ സ്നേഹിച്ചു പോയ്‌ ഞാൻ…

അവളുടെ വീടും… ഗ്രാമ ഭംഗി യും അത്രമേൽ സുന്ദരമായിരുന്നു.. നീണ്ടു നിവർന്നു കിടക്കുന്ന പാടശേഖരം.. നെൽക്കതിരുകൾ ആ ഗ്രാമ ഭംഗിക്ക് അഴകിന്റെ തിലകം ചാർത്തി..പാട വരമ്പിലൂടെ ഏറെ ദൂരം നടന്ന് ചെന്നാൽ അവളുടെ വീട്ടിലേക്കുള്ള ഇടവഴി..

ആ അമ്മയെയും മുത്തശ്ശിയേയും ഒരുപ്പാട് ഇഷ്ടം ആയി. തിരികെ വരാൻ തോന്നിയിരുന്നില്ല…

രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ ഗുരുവായൂർ കണ്ണന്റെ തിരുമുൻപിൽ അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.. കൈ വിരലുകൾ ഒന്നായ് ചേർന്നു പുണർന്നു.. പുതു ജീവിതത്തിന്റെ നാമ്പുകൾ രചിക്കുക യായിരുന്നു…

ഇണങ്ങിയും.. പിണങ്ങിയും.. സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകുമ്പോഴും ഒരു ദുഃഖം മാത്രം…..
ഒരു അമ്മയാകുക.. ഒരു കുഞ്ഞിനെ .. താലോലിക്കുക…ഏറെ ഡോക്ടർ മാരും മരുന്നും… മുന്നോട്ട് പോയി….ഒടുവിൽഅവളുടെ പ്രാർത്ഥന ക്ക് ഫലം കണ്ടു…

Dr. ശ്രീനാഥ്‌ ന്റെ റൂമിൽ ഇരിക്കുമ്പോൾ….ഒരു പരീക്ഷണത്തിന് നിൽക്കണോ?ശ്രീ യാണ് മറുപടി പറയേണ്ടത്…

“”സ്കാനിങ് റിപ്പോർട്ട് വിഷമകരം ആണ്..പറയുന്ന കാര്യങ്ങൾ അതിന്റേതായ ഗൗരവത്തിൽ നിങ്ങൾ ഉൾക്കൊള്ളണം.. പൊക്കിൾ കൊടി കഴുത്തിൽ ചുറ്റി കിടക്കുന്ന രൂപത്തിൽ ആണ്.. മരണം വരെ സംഭവിക്കാവുന്ന അവസ്ഥ…..

Dr… എനിക്കീ കുഞ്ഞിനെ വേണം.. എനിക്ക് ഒരു അമ്മയാവണം… നിറവയറിൽ തലോടി കൊണ്ടവൾ… കേണപേക്ഷിക്കുക യായിരുന്നു…. നന്ദേട്ടാ.. ഒന്നും സംഭവിക്കില്ല..നന്ദേട്ടനും ഒരച്ഛനാവാൻ ആഗ്രഹമില്ലേ.. നമ്മുടെ കുഞ്ഞിനെ മാറോട് ചേർക്കാൻ… അവന് താരാട്ട് പാടാൻ… അവനെ കൊഞ്ചിക്കാൻ.. എന്ത് രസമായിരിക്കും ആ നാളുകൾ…..അവളുടെ വാശിക്ക് മുൻപിൽ.. നിസ്സഹായ രാവാനേ ഞങ്ങൾക്ക് പറ്റു മായിരുന്നു ള്ളൂ…

ഓപ്പറേഷൻ തിയ്യറ്ററിലേക്ക് അവളെ കൊണ്ട് പോകുമ്പോൾ… എന്റെ കയ്യിൽ അവൾ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു… ആ കൈകൾ എന്നിൽ നിന്നും വേർപ്പെടുത്തി.. പോകുമ്പോൾ നിറകണ്ണുകളോടെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു… “”””

::: ഓർമകൾക്ക് തിരശീല വീണു ::::

മുറ്റത്തെ തുളസി തറയിൽ തിരിവെച്ചു മാളൂട്ടി നാമം ജപിക്കുകയായിരുന്നു…അവളുറങ്ങുന്ന മണ്ണിൽ അവൾക്കായ് വാങ്ങിയ സമ്മാനം പതിവ് പോലെ….മാളൂട്ടിയെ മാത്രം എനിക്ക് നൽകി നീ പോയപ്പോൾ… ഓർമ്മകൾ മാത്രമാണ് ഇന്നെനിക്ക് കൂട്ട്.. മരിക്കാത്ത നിന്നോർമ്മകൾ..

രചന രെജീഷ് ചാവക്കാട്

Leave a Reply

Your email address will not be published. Required fields are marked *