ബൈക്ക് യാത്രക്കാരായ യുവാക്കളോട് പൊതുവെ മിക്കവർക്കും അത്ര നല്ല താല്പര്യമില്ല ഉള്ളത് ഇത്തിരി സ്പീഡിൽ പോകുന്ന യുവാക്കളാണെങ്കിൽ പറയുകയും വേണ്ട അതിന്റെ കാരണം മറ്റുള്ളവർക്ക് കൂടി അപകടം വരുത്തിവയ്ക്കാൻ സാധ്യതയുള്ള പോക്കാണ് എന്നാല്മ കുറ്റം പറയാൻ മാത്രം നാക്കെടുക്കുന്ന ഇത്തരത്തിലുള്ളവർ ഒന്നും പലപ്പോഴും ഇത്തരത്തിലുള്ളവർക് ചെയ്യുന്ന നന്മകൾ ഒന്നും കാണാറില്ല ഇനിയിപ്പോ കണ്ടാൽത്തന്നെ അതൊട്ടും അംഗീകരിക്കാനും പോകുന്നില്ല. ഒരു ബൈക്ക്കാരന്റെ പാച്ചിലിൽ രക്ഷപ്പെട്ടത് ഒരു കൊച്ചു പെൺകുട്ടിയുടെ ജീവാനാണ് എന്നും കുറ്റം മാത്രം പറയുന്നവർ ഇതൊക്കെ ഒന്ന് കണ്ടെണ്ടതുതന്നെയാണ് പൊടുന്നനെ അസുഖം കൂടി ബോധംകെട്ട് വീണ കുഞ്ഞിനേയും കൊണ്ട് അച്ഛൻ പോകുമ്പോഴാണ് വഴിയിൽ ഒരിക്കലുമില്ലാത്ത ട്രാഫിക് ബ്ലോക്ക് കാണുന്നത് ഹോൺ മുഴക്കിയും ലൈറ്റ് ഇട്ടു കാണിച്ചിട്ടും പലരും മൈൻഡ് ചെയ്യാതെ ബ്ലോസിക്കിൽപെട്ടു കിടക്കുകയാണ് എന്ത് ചെയ്യണമെന്നറിയാതെ പൊട്ടിക്കരയുന്ന ആ അച്ഛന്റെ കരച്ചിലും നിസ്സഹായ അവസ്ഥയും ആരും കണ്ടില്ല.
ഒടുവിൽ ഒരു ബൈക്ക് യാത്രക്കാരനായ യുവാവ് ഇറങ്ങി കാര്യങ്ങൾ അന്വേഷിച്ച് സംഭവം മനസിലായപ്പോൾ യുവാവ് മുന്നിൽ കിടന്നിരുന്ന കാറുകാരോടൊക്കെ ഓടിനടന്ന് സഹായം അഭ്യർത്ഥിച്ചെങ്കിലും സഹായമുണ്ടായില്ല ഒടുവിൽ ആ അച്ഛനോട് എന്റെ കൂടെ വന്നാൽ ഞാൻ ആശുപത്രിയിൽ എത്തിക്കാം എന്നായി ആ ബൈക്ക് യാത്രക്കാരന്റെ മറുപടി ആ അച്ഛൻ തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മറ്റുവഴികൾ ഇല്ലാത്ത അവസ്ഥയിൽ ആ ബൈക്ക് യാത്രക്കാരന്റെ പുറകിൽ മകളെയുംകൊണ്ട് കയറുകയായിരുന്നു. ട്രാഫിക് ബ്ലോക്കിലെ തിരിക്കുകക്കിടയിലൂടെ നുഴഞ്ഞുകയറിയ ബൈക്ക് കാരന്റെ പ്രകടനത്തിനുമുന്നിൽ പലരും നമിച്ചുപോയി ലൈറ്റ് ഇട്ട് മിന്നൽ വേഗത്തിൽ പാഞ്ഞ ബൈക്കുകാരൻ നിമിഷ നേരങ്ങൾക്കുള്ളിൽ ആ അച്ഛനെയും മകളെയും ആശുപത്രിയിൽ എത്തിച്ചു.
തന്നാൽ കഴിയുന്ന രീതിയിൽ ഒരു പൊന്നുമോളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നുള്ള ടൈറ്റിലോടെ യുവാവ് തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വീഡിയോ പുറത്തുവന്നോടെ നിരവധി ആളുകളാണ് യുവാവിനെ അഭിനന്ദനങ്ങളുമായി രംഗത്തുവരുന്നത് ഒരുപക്ഷെ ദൈവമാകാം ആ ബൈക്ക് യാത്രക്കാരനായ യുവാവിനെ ആ അച്ചന്റെ അരികിൽ കൃത്യ സമയത്ത് എത്തിച്ചത്.
All rights reserved StrangeMedia.