കൂലിപ്പണിയെടുക്കുന്ന ഈ യുവാക്കള്‍ സത്യത്തില്‍ ആരാണെന്ന് അറിയുമോ? സംഭവം അറിഞ്ഞ് നമിച്ച് കേരളക്കര

ലിപ്പണിയെടുക്കുന്ന ഈ യുവാക്കള്‍ സത്യത്തില്‍ ആരാണെന്ന് അറിയുമോ? സംഭവം അറിഞ്ഞ് നമിച്ച് കേരളക്കര.മണ്ണാർക്കാട് ഹോളോബ്രിക്സ് കമ്പനിയിൽ എത്തിയാൽ തൊഴിലാളികൾക്ക് ഒപ്പം രണ്ടു യുവാക്കളെ കാണാം.കബനി സിമന്റ് കട്ട എടുക്കുന്ന ജോലിയിലാണ് ഇപ്പോൾ ഈ യുവാക്കൾ.മലപ്പുറം കാളികാവ് കരിപ്പാഴി ഹൈറുന്നീസയുടെയും തെക്കേടത്തു അബ്ദുൽ ഹസീസിന്റെയും മകൻ ഇരുപത്തി നാലുകാരൻ ഇർഷാദ് അലിയും മണ്ണാർക്കാട് ചെത്തല്ലൂർ കുണിയങ്ങാട് രാജന്റെയും മകൻ നിഖിൽ ഗുപ്‌തയുമാണ് അവർ.പഠിക്കാൻ വിട്ട സമയത് പഠിക്കാതെ പോയത് കൊണ്ടല്ലേ മക്കളെ എന്ന് ഇവരെ അറിയുന്നവർ ആരും ചോദിക്കില്ല കാരണം ഭാവിയിലെ ഡോക്റ്റർ ആണ് ഇവർ.

ഡോക്റ്റർ എന്ന സ്വാപ്നത്തിലേക്ക് എത്താൻ മാസങ്ങൾ കൂടി ഇവർക്ക് സിമന്റ് കട്ടയും കോൺക്രീറ്റും ചുമന്നെ മതിയാകു.ഇവർ രണ്ടു പേരും കൂട്ടുകാരന് പോരാത്തതിന് സഹപാഠികൾ കൂടിയാണ്.ഒപ്പം ഷൊർണുരിലെ സ്വാകാര്യ ആയുർവേദ കോളേജിലെ അവസാന വർഷ ബി എ എം എസ് വിദ്യാർത്ഥികളും.സർക്കാർ തലത്തിലാണ് ഇരുവർക്കും പ്രവേശനം ലഭിച്ചത്.കൂലി പണിക്കാരൻ ആയ ഉപ്പ തന്നെ ഡോക്റ്റർ ആക്കണം എന്ന് ആശിച്ചതിന്റെ സാക്ഷാൽക്കാരം ആണെന്ന് ഇർഷാദ് അലി പറയുന്നു.അഞ്ചു വർഷ കോഴ്സ് പൂർത്തിയാക്കാൻ ഇനി ഏതാനും മാസം മാത്രമേ ബാക്കി ഉള്ളു.ഡോക്റ്റർ ആകാൻ വേണ്ടി തന്നെ ആണ് ഇവർ കൂലി പണി എടുക്കുന്നത്.കൂലി പണി ചെയ്തു പഠനം നടത്തുന്നത് ഒരു കുറവ് ആയി കാണുന്നില്ല എന്നും ഇവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *