വീടിന്‍റെ ഭിത്തിയിലെ വിള്ളല്‍ ഈസ്സിയായി പരിഹരിക്കാം ഇനി ഒരിക്കലും ചോര്‍ച്ച ഉണ്ടാകില്ല

വീടിന്‍റെ ഭിത്തിയിലും മേല്‍ക്കുരയിലും വിള്ളല്‍ ഉണ്ടാകുന്നത് സാധാരണയാണ് എങ്കിലും ഇത് സംഭവിച്ചു കഴിഞ്ഞാല്‍ വീടിന്‍റെ ഭിത്തി ഒരിക്കലും സുരക്ഷിതമല്ലെന്ന് കരുതാം വീടിന്‍റെ ഭിത്തിയുടെ മുഴുവന്‍ ഭാഗങ്ങളും ഇങ്ങനെയല്ല എങ്കിലും ഇതില്‍ കാര്യമായ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്‌. പഴയ വീടുകള്‍ക്ക് മാത്രമല്ല പുതിയ വീടുകള്‍ക്കും ഭിത്തിയില്‍ വിള്ളല്‍ വരാറുണ്ട് ഇവ തുടക്കത്തില്‍ തന്നെ പരിഹരിച്ചാല്‍ കൂടുതല്‍ വിള്ളല്‍ വരാതെ തന്നെ ഇത് പരിഹരിക്കാന്‍ കഴിയും ശ്രദ്ധിച്ചില്ല എങ്കില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് വിള്ളല്‍ കൂടാന്‍ സാധ്യതയുണ്ട്.

വിള്ളല്‍ വരാനുള്ള കാരണം പലതാണ് സിമന്‍റിന്‍റെ പോരായ്മയും, വീടിനു നമ്മള്‍ ഉപയോഗിക്കുന്ന കമ്പിയുമാണ്‌ ഇതിനു കാരണം ഈ കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചില്ല എങ്കില്‍ പിന്നീട് വീടിന്‍റെ ഭിത്തിയിലും മേല്‍ക്കുരയിലും ഉണ്ടാകുന്ന കാര്യമായ തകരാറുകള്‍ ആയിരിക്കും. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉണ്ടാകുന്ന വിള്ളല്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത് അതിന്‍റെ തുടക്കത്തില്‍ തന്നെയാണ് കോണ്‍ക്രീറ്റ് ചെയ്യുന്ന സമയത്ത് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം വീടുകളുടെ കോണ്‍ക്രീറ്റ് ചെയ്യുന്ന സമയത്ത് ആളുകള്‍ കമ്പിയുടെ മുകളിലൂടെ നടക്കുന്ന കാഴ്ച കാണാറുണ്ട്‌ ഇതിനു പിന്നീട് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

കോണ്‍ക്രീറ്റ് ചെയ്തു കഴിഞ്ഞാല്‍ അതിന്‍റെ കരുത്തിനെ ഇത് ബാധിക്കും ഇങ്ങനെ ഇല്ലാതിരിക്കാന്‍ ചെയ്യേണ്ടത് കമ്പിയുടെ മുകളില്‍ ഒരു പലകയിട്ട ശേഷം അതിന്‍റെ മുകളിലൂടെ നടക്കുക ഇത് കോണ്‍ക്രീറ്റിനെ ഒരിക്കലും ബാധിക്കില്ല. പിന്നെ വിള്ളല്‍ വരാതിരിക്കാന്‍ നമുക്ക് തന്നെ ചെയ്യാന്‍ കഴിയുന്ന മറ്റൊരു കാര്യം കോണ്‍ക്രീറ്റ് ചെയ്തു കഴിഞ്ഞാല്‍ മുകളില്‍ നല്ലപോലെ വെള്ളം കേട്ടിനിര്‍ത്തനം നല്ല ബലം കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് വെള്ളം എത്രത്തോളം കെട്ടിനിര്‍ത്താന്‍ കഴിയുന്നോ അത്രയും ബലം ലഭിക്കും ഭിത്തിക്കും മേല്‍ക്കുരയ്ക്കും.

കോണ്‍ക്രീറ്റ് ചെയ്യുന്ന സമയത്ത് തന്നെ പലരും ചെയ്യാന്‍ മറന്നുപോകുന്ന വളരെ നിസ്സാരമായ ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ നമുക്ക് വലിയ ദോഷവും നഷ്ടവും ഉണ്ടാക്കും. നിര്‍മ്മാണ സമയത്ത് വളരെ കുറഞ്ഞ സമയം കൊണ്ട് ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന ഈ ജോലികള്‍ ചെയ്തില്ല എങ്കില്‍ പിന്നീട് ഒരുപാട് കാശ് നഷ്ടം വരുകയും അതിനേക്കാള്‍ കൂടുതല്‍ ജോലിയും ചെയ്യേണ്ടിവരും അതിനാല്‍ കെട്ടിടമായാലും വീടായാലും കോണ്‍ക്രീറ്റ് സമയത്ത് തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ഗൌരവത്തോടെ എടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *