വിദേശത്ത് ജോലി അന്വേഷിച്ചു പോയ ജൂബിക്ക് സംഭവിച്ചത് കരഞ്ഞ് തളർന്ന് മക്കളും ബന്ധുക്കളും

മക്കളെ ചേർത്തു പിടിച്ച് രക്ഷാകവചം തീർക്കാൻ ഇനിയാ അമ്മയില്ല രണ്ടുമക്കളെയും തനിച്ചാക്കി അമ്മ ജൂബി വേദനയില്ലാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായി തിരുവനന്തപുരം കടക്കാവ് സ്വദേശി ജൂബിയുടെ മരണവാർത്ത പ്രവാസി മലയാളികളെയും കേരള കരയെയും കണ്ണീരിലാഴ്ത്തുകയാണ് ഭർത്താവ് മരിച്ചതോടെ രണ്ടുമക്കളെ കഷ്ടപ്പെട്ട് വളർത്തി വരുകയായിരുന്നു ജൂബി മക്കൾക്കുവേണ്ടി വിദേശത്ത് ജോലി അന്വേഷിച്ചു വന്ന ആ അമ്മ വിദേശത്തുനിന്നുകൊണ്ടു തന്നെ കൊണ്ടുവന്ന മയ്യത്ത് പെട്ടിയിൽ നിശ്ചലമായി കിടക്കുകയായിരുന്നു അഷ്‌റഫ്‌ താമരശേരി ആണ് ജൂബിയുടെ മരണ വാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത് അഷറഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ഈ മക്കളെ ചേർത്തുപിടിച്ചു രക്ഷാകവചം തീർക്കാൻ ഇനി അമ്മയില്ല ഈ രണ്ടു മക്കളെയും തനിച്ചാക്കി അമ്മ ജൂബി വേദനയില്ലാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായി.

കഴിഞ്ഞാഴ്ച കടുത്ത തലവേദന കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു പരിശോധനയ്ക്കുശേഷം ബ്രെയിനിൽ ട്യൂമർ കണ്ടെത്തുകയും കഴിഞ്ഞദിവസം അജ്മാനിൽ വെച്ച് മരണപ്പെടുകയും ചെയ്തു ജൂബി ഭർത്താവ് ബാബുവും മക്കളുമൊത്ത് റാസൽഖൈമയിൽ കുടുംബസമേതം ജീവിച്ചു വരികയായിരുന്നു മൂന്ന് വർഷങ്ങൾക്ക് മുൻപ് ബാബുവിന് കരൾ സംബന്ധമായ രോഗം പിടിപെട്ടു തുടർ ചികിത്സക്കായി പിന്നീട് നാട്ടിലേക്ക് പോകാമെന്ന് തീരുമാനമെടുത്തു ഇവിടത്തെ ജോലിയൊക്കെ മതിയാക്കി കുടുംബസമേതം ജന്മ സ്ഥലത്ത് സ്ഥിരതാമസമാക്കുകയായിരുന്നു അതിനിടയിൽ ബാബുവിന് അസുഖം മൂർച്ഛിച്ച് മരണപ്പെടുകയായിരുന്നു പെട്ടെന്നുണ്ടായ ബാബുവിന്റെ മരണം ജൂബിയെ തളർത്തിക്കളഞ്ഞു ഇനി എന്തു ചെയ്യുണം എന്നറിയാത്ത അവസ്ഥയിൽ ആ കുടുംബം വളരെ ബുദ്ധിമുട്ടിലായി രണ്ടു മക്കളെയും കൂട്ടി എവിടെ പോകും എന്ന ചിന്ത ജൂബിയെ വല്ലാതെ തളർത്തിക്കളഞ്ഞു ആരും സഹായിക്കാനില്ലാതെ സഹായിക്കാൻ വേണ്ടി വരുന്നവരുടെ പിന്നിൽ മറ്റു പല ദുഷ്ചിന്തകളും ഒളിഞ്ഞു കിടപ്പുണ്ടാകും അതല്ലെങ്കിലും അങ്ങനെയാണല്ലോ ഒരാളുടെ ബുദ്ധിമുട്ടിൽ അവരെ ചൂഷണം ചെയ്യുന്നവരാണല്ലോ സമൂഹത്തിൽ അധികവും അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ഒരു ബന്ധുവിന്റെ സഹായത്താൽ മക്കളെ നാട്ടിലെ സ്കൂളിൽ ചേർത്തതിന് ശേഷം ഒരു ജോലി അന്വേഷിച്ച് സന്ദർശക വിസയിൽ അജ്മാനിൽ വരുന്നു

 

 

കഴിഞ്ഞ കുറച്ചു മാസങ്ങളായി സന്ദർശക വിസ പുതുക്കി വീണ്ടും ജോലി അന്വേഷിച്ചു വരുമ്പോൾ ആണ് ജൂബിയെ മരണത്തിന്റെ മാലാഖ വന്ന് കൂട്ടിക്കൊണ്ടുപോകുന്നത് മരണം ഉണ്ടാകുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാൻ അസാധ്യമാണ് ചില വേർപാടുകൾ അവശേഷിക്കുന്നവരിൽ എക്കാലത്തും നൊമ്പരങ്ങൾ ആയി നിലനിൽക്കും ഈ കുട്ടികളുടെ കാര്യത്തിലും ഇതു തന്നെയാണ് വളരെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട വേദന ജീവിതകാലം മുഴുവനും അനുഭവിക്കേണ്ടിവരും സ്വന്തം അച്ഛന്റെയും അമ്മയുടെയും കരുതലും സ്നേഹവും അത് മറ്റാർക്കും കൊടുക്കുവാനും കഴിയില്ല തിരുവനന്തപുരം കടക്കാവ് സ്വദേശി ജൂബിയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലേക്ക് അയക്കുമ്പോൾ വല്ലാത്തൊരു വിഷമം മനസ്സിൽ എന്തോ ചങ്കിൽ തിങ്ങി നിന്ന് ഭാരം തോന്നിക്കുന്ന അവസ്ഥ വീട്ടിലേക്ക് അമ്മയുടെ നിശ്ചലമായ ശരീരം പെട്ടിയിലാക്കി കൊണ്ടുവരുമ്പോൾ എങ്ങനെ സഹിക്കാൻ കഴിയും ആ മക്കൾക്ക് അച്ഛൻ മരിച്ചപ്പോൾ അമ്മ ഉണ്ടല്ലോ എന്ന തോന്നൽ അവർക്ക് ധൈര്യം നൽകിയിരുന്നു

സ്നേഹവും കരുതലും മതിയാവോളം ജൂബി മക്കൾക്ക് നൽകിയിരുന്നു പുനർവിവാഹത്തിന് ബന്ധുക്കൾ നിർബന്ധിച്ചപ്പോഴും അത് നിരസിച്ച് മക്കൾക്കുവേണ്ടി വിദേശത്ത് ജോലി അന്വേഷിച്ചു വന്ന ആ അമ്മ വിദേശത്തുനിന്നു തന്നെ കൊണ്ടുവന്ന മയ്യത്ത് പെട്ടിയിൽ നിശ്ചലമായി കിടക്കുന്നു അമ്മേയെന്ന് എത്ര നിശ്ചലതയോടെ വിളിച്ചാലും മറുപടി തരുന്ന അമ്മ ഇപ്പോൾ മിണ്ടുന്നില്ല അതേ ഞങ്ങളെ തനിച്ചാക്കി അമ്മ വേറൊരു ലോകത്തേക്ക് പോയി എന്ന സത്യം തിരിച്ചറിയാനുള്ള പ്രായം തികഞ്ഞിരിക്കുന്നു ആ മക്കൾക്ക് ദൈവമേ ആരുമില്ലാത്ത ഈ മക്കളെ സംരക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നതിനോടൊപ്പം സമൂഹത്തിനോടും ബന്ധുക്കളോടും അവരെ അനാഥത്വം അറിയിക്കാതെ വളർത്തുക സമൂഹത്തിനും രാജ്യത്തിനും നന്മ ചെയ്യുന്ന മക്കളായി വളരാൻ നമ്മൾ സഹായിക്കണം നമ്മുടെ ചിന്താഗതികൾ അതിനു സഹായിക്കട്ടെ ഇന്ന് നബിദിനമാണ് ലോകത്തിന്റെ ഗുരുനാഥൻ നമ്മളെ പഠിപ്പിച്ച ഒരു കാര്യം ഞാനിവിടെ പരാമർശിക്കുകയാണ് അനാഥ കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് സ്വന്തം മക്കളെ ലാളിക്കരുത് സ്നേഹപൂർവ്വം അഷ്റഫ് താമരശ്ശേരി.

All rights reserved StrangeMedia.
Post Views: 231
Share this on…

Leave a Reply

Your email address will not be published. Required fields are marked *