മൂത്ത മകൾക്ക് ഒരു അനിയത്തിയെ വേണം എന്ന് പറഞ്ഞു പിന്നെ ആമിക്കുട്ടി ഞങ്ങൾക്ക് ഇളയമകളായി വൈറൽ

പുതിയ തലമുറ അച്ഛനമ്മമാരിൽ ഒറ്റ കുട്ടി മതിയെന്ന കാഴ്ചപ്പാട് കുടി വരുന്നുണ്ട് ജീവിതശൈലി രോഗങ്ങൾ സാമ്പത്തിക പ്രതിസന്ധികൾ എന്നിങ്ങനെ അനവധി കാര്യങ്ങളാണ് ഒറ്റക്കുട്ടി മതി എന്ന തീരുമാനത്തിലേക്ക് രക്ഷിതാക്കളെ എത്തിക്കുന്നത് ഇപ്പോൾ ഇതാ മക്കളില്ലാതെ വിഷമിക്കുന്ന ഒറ്റക്കുട്ടി മാത്രം ഉള്ളതിന്റെ പേരിൽ ദുഃഖിക്കുന്ന ദമ്പതികൾക്ക് പ്രചോദനം ആവുകയാണ് അധ്യാപകനായ രജിത് ലീല രവീന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് മനുഷ്യർ തമ്മിൽ ആഴത്തിൽ സ്നേഹിക്കാൻ രക്തബന്ധം വേണമെന്ന് ഇല്ലെന്ന് തെളിയിക്കുകയാണ് രജിത്ത് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നിമിഷനേരം കൊണ്ടാണ് ഈ പോസ്റ്റ് വൈറൽ ആയി മാറിയത് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

കുറച്ചുകൂടി വലുതാകുമ്പോൾ കുറേക്കൂടി തിരിച്ചറിവ് ഉണ്ടാകുമ്പോൾ ഇളയ മകൾ ആമി ഞങ്ങളോട് ചോദിക്കുമായിരിക്കും എനിക്കുമാത്രം എന്താണ് രണ്ട് ബർത്ത് ഡേ എന്ന് ഒന്ന് അവൾ ജനിച്ച ദിവസം രണ്ടാമത്തേത് അവൾ ഞങ്ങളുടെ അടുത്ത് വന്ന ദിവസവും ആണെന്ന് അവളുടെ അടുത്തിരുന്ന് സമയമെടുത്ത് പറഞ്ഞു മനസ്സിലാക്കണം ഞാനും ധന്യയും പ്രണയിച്ച നീണ്ട വർഷങ്ങളിൽ എപ്പോഴോ ഞങ്ങൾ ചോദിച്ചിരുന്നതാണ് വിവാഹം കഴിഞ്ഞ് കുട്ടികൾ ഉണ്ടായില്ലെങ്കിൽ എന്ത് ചെയ്യും എന്നത് കുട്ടികളെ ഇഷ്ടമായതുകൊണ്ട് ആലോചിക്കാൻ ഒന്നുമില്ല കുഞ്ഞിനെ ദത്തെടുക്കും എന്ന് തന്നെയായിരുന്നു ഉത്തരവും

വിവാഹം കഴിഞ്ഞ ഉടനെ കാർത്തു വന്നു അതിനിടയിൽ വന്ന ആരോഗ്യപ്രശ്നങ്ങൾ രണ്ടാമത് ഒരു കുട്ടി എന്ന സാധ്യത ഇല്ലാതാക്കുകയും ചെയ്തു അങ്ങനെ കാർത്തു ഒരു ഒറ്റ കുട്ടിയായി ആറു വർഷം പൂർത്തിയാക്കിയ ദിവസങ്ങളിൽ ഒന്നിലാണ് എറണാകുളം എംജി റോഡിലെ ഐസ്ക്രീം പാർലറിൽ ഞങ്ങൾ മൂന്നു പേരും കുടി കയറുന്നത്.പെട്ടെന്ന് മൂന്ന് കുട്ടികളുള്ള ഒരു കുടുംബം ഞങ്ങളുടെ അടുത്ത സീറ്റിൽ വന്നിരുന്നു അച്ഛനും അമ്മയും സംസാരിച്ചുകൊണ്ട് ഇരിക്കുകയും കുട്ടികൾ മൂന്നുപേരും ബഹളംവെച്ച് കളിക്കുകയും ആയിരുന്നു കുട്ടികളുടെ കളിചിരികൾ നോക്കിനിന്ന കാർത്തു ടേബിളിലേക്ക് മുഖമമർത്തി വല്ലാതെ സങ്കടപ്പെട്ട് കരയാൻതുടങ്ങി

പെട്ടെന്നാണ് ഒറ്റപ്പെടലിന്റെ വേദന അവളിൽ അത്ര ബാധിച്ചെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത് ഒരു അനിയത്തി വന്നാലോ എന്ന് ചോദിച്ചപ്പോൾ ഉണ്ടായ അവളുടെ സന്തോഷം കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാൻ ഞങ്ങൾ രജിസ്റ്റർ ചെയ്യുകയായിരുന്നു അങ്ങനെ വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഓൺലൈൻ വഴി അലോട്ട്മെന്റ്ൽ ആമീ ഞങ്ങളിലേക്ക് വരുകയായിരുന്നു അവൾ വീട്ടിലേക്ക് വരുന്നതിനു മുൻപ് ആ ഒരുവയസ്സുകാരിയുമായി അടുക്കാൻ ഞങ്ങൾ കോൺവെന്റ്ൽ പോയി മൂന്നു ദിവസങ്ങൾ അവിടത്തെ ചാമ്പ മരവും ഊഞ്ഞാലു അവളുടെ കരച്ചിലും കരച്ചിൽ കണ്ടപ്പോൾ കൈ നീട്ടിയാതും ഒടുവിൽ അവളെ ഞങ്ങളുടെ വീട്ടിലേക്ക് വന്ന ദിവസം കരച്ചിൽ ഒന്നുമില്ലാതെ ഞങ്ങളുടെ കയ്യിലേക്ക് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *