വർക്കലയിൽ കത്തിയമർന്ന വീട്ടിൽ നിന്നും നിഹുൽ മാത്രം രക്ഷപെട്ടത് എങ്ങനെ എന്ന കണ്ടോ?

വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുപേരുടെ മ,ര,ണ,ത്തിന് ഇടയാക്കിയ തീ പിടുത്തം ഉണ്ടായതറിഞ്ഞ് വീട്ടിലെത്തിയ അഗ്നി രക്ഷ സേന കതക് ചാവിട്ടി പൊളിച് അകത്തു കടന്നപ്പോൾ കണ്ടത് ദാരുണ ദൃശ്യങ്ങൾ. മുകൾ നിലയിലേക്കുള്ള പടികളിൽ ദേഹമാസകലം പൊള്ളലേറ്റ് അവശനായ നികുലിനെ ആണ് ഇവർ ആദ്യം കണ്ടത്. ഭാര്യയും കുഞ്ഞും മുകളിൽ ഉണ്ടെന്ന് പറഞ്ഞപ്പോഴേക്കും നികുൽ കുഴഞ്ഞു വീണു. ആംബുലൻസിൽ കയറ്റുമ്പോഴും നികുൽ പറഞ്ഞു കൊണ്ടേയിരുന്നു വീട്ടിനുള്ളിൽ എല്ലാവരുമുണ്ട് രക്ഷിക്കണേ…

തീ പടരുന്നത് കണ്ട് അയൽവീട്ടിലെ ശശാങ്കന്റെ മകൾ അലീന ഫോണിൽ വിളിച്ചത് കൊണ്ടാണ് കൂട്ട മ,ര,ണ,ത്തിൽ നിന്നും നികുൽ രക്ഷപെട്ടത്. തീ ആദ്യം കണ്ടത് ശശാങ്കനാണ് ഒരു ഉറക്കത്തിനുശേഷം ശുചിമുറിയിൽ കയറുമ്പോഴാണ് എതിർവശത്തെ വീട്ടിൽ ആളുന്ന പ്രകാശം അദ്ദേഹം കണ്ടത് അയൽവാസികളെ ഉണർത്താൻ ബഹളം വെച്ചെങ്കിലും പ്രതാപനും കുടുംബവും അതറിഞ്ഞില്ല. അപ്പോഴാണ് അലീന നികുലിന്റെ ഫോണിൽ വിളിച്ചത്. രണ്ടുതവണ വിളിച്ചപ്പോഴാണ് ഫോൺ എടുത്തത്. നിങ്ങളുടെ വീട്ടിൽ തീ പടരുന്നു എന്ന് അലീന പറഞ്ഞു.

എന്താണ് സംഭവിച്ചത് എന്നറിയാൻ നികുൽ ഓടി താഴെ നിലയിലേക്ക് വന്നിരിക്കാം എന്നാണ് അനുമാനം. ഗുരുതരമായി പൊള്ളലേറ്റ നികുൽ അപകടനില തരണം ചെയ്താലേ എന്ത് സംഭവിച്ചു എന്നുള്ള വിവരം ലഭിക്കൂ. താഴത്തെ ഹാളിനോട് ചേർന്നായിരുന്നു നികുലിന്റെ പിതാവ് പ്രതാഭന്റെ മൃതദേഹം എന്ന് പോലീസ് അറിയിച്ചു. കിടപ്പുമുറിയിൽ ഭാര്യ ഷേർളിയും. ഇരുവർക്കും ചെറിയ രീതിയിലെ പൊള്ളലേറ്റിരിന്നുള്ളൂ. അടുക്കളയിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നു എങ്കിലും തീ പിടിച്ചില്ല.

മുകളിൽ ഒരു കിടപ്പു മുറിയോട് ചേർന്നുള്ള ശുചിമുറിയിൽ നികുലിന്റെ ഭാര്യ അഭിരാമിയും എട്ട് മാസം പ്രായമുള്ള മകൻ റയാനും ശുചിമുറിയിൽ നിഛലമായി കിടന്നിരുന്നത് ഹൃദയബടകരമായ കാഴ്ച്ചയായിരുന്നു. കട്ടിലിൽ ഉറങ്ങി കിടന്നത് പോലെ ആയിരുന്നു അടുത്തമുറിയിൽ നികുലിന്റെ സഹോദരൻ അകിൽ മരിച്ചുകിടന്നിരുന്നത്. പുക പുറത്തേക്ക് പോകാൻ വീടിന്റെ ജനലുകൾ എറിഞ്ഞുടച്ചും സമീപത്തെ വീടുകളിൽ നിന്ന് വെള്ളം ചീറ്റിച്ചും ശ്രമിച്ചെങ്കിലും പടർന്നു കയറിയ തീ എല്ലാം വിഭലമായിരുന്നു.

ചൂടിൽ ഭിത്തിയിലെ സിമന്റ് ഇളകി വീണു തറ പൊട്ടിത്തെറിച്ചു ഇളകി മാറി ഫർണീച്ചറുകൾ ഉരുകിയ നിലയിലായിരുന്നു ഫയർഫോഴ്സ് രക്ഷപ്പെടുത്തിയ നികുൽ നടന്നാണ് ആംബുലൻസിൽ കയറിയതെന്നും അയൽവാസികൾ പറയുന്നു അപ്പോഴും ഭാര്യയും കുഞ്ഞും മുകളിലുണ്ട് രക്ഷിക്കണമെന്ന് പറഞ്ഞു തിരിഞ്ഞു നടക്കാനും ഇടക്ക് നികുൽ ശ്രമിച്ചു ഇടക്ക് കുഴഞ്ഞു വീഴുകയും ചെയ്തു ആംബുലൻസിൽ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും നികുലിനെ എത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *