മാർച്ച് 18 -ന് എന്ന് തീരുമാനിച്ചതാണ് “സല്യൂട്ടി” – ൻറെ റിലീസ്. എന്നാൽ നിശ്ചയിച്ചതിലും പ്രേക്ഷകരുടെ അരികിലേക്ക് എത്തി എതിരാളികളുടെ കണ്ണ് തള്ളിച്ചിരിക്കുകയാണു “സല്യൂട്ട്”. ദുൽഖറിനെ ഈ സിനിമയുടെ പേരിലാണ് തിയേറ്റർ ഉടമകൾ വിലക്കിയത്. കേരളത്തിലെ ഒരു തിയേറ്ററിലും ഇനി ദുൽഖറിന്റെ പടം കളിക്കില്ലെന്ന് വെല്ലുവിളിച്ചത്. “തെറിക്ക് മുറി പത്തൽ” എന്ന പോലെ ഒരു ദിവസം മുന്നേ ott -യിൽ റിലീസ് ചെയ്ത് താൻ പിന്നോട്ടില്ല എന്ന ശക്തമായ സന്ദേശമാണ് തിയേറ്റർ ഉടമകൾക്ക് ദുൽകർ സൽമാൻ കൊടുത്തിരിക്കുന്നത്.
എത്രയോ പേര് തങ്ങളുടെ സിനിമകൾ ott -ക്ക് കൊടുത്തു. ഓരോ ദിവസവും ott -യുമായി എഗ്രിമെന്റുകൾ ഒപ്പുവെക്കുകയും ചെയ്യുന്നു. അപ്പോഴൊന്നും കണ്ടിട്ടില്ലാത്ത നിബന്ധനയും നിയമവും ദുൽഖറിന്റെ കാര്യം വന്നപ്പോൾ പൊക്കിക്കൊണ്ട് വന്നതിന് പിന്നിൽ ചില തൽപര കക്ഷികൾക്ക് പങ്കുണ്ട് എന്നാണ് ആരാധകർ ആരോപിക്കുന്നത്. കുറുപ്പ് പോലെ ഒരു വമ്പൻ സിനിമ ചെയ്ത് തിയേറ്ററുകൾക്ക് ലാഭമുണ്ടാക്കി കൊടുത്ത ദുൽക്കർ സൽമാനോട് ഇത് വേണമായിരുന്നോ എന്നാണ് ചിലരുടെ പ്രതികരണം.
ഫിയോക്കിന്റെ വിലക്കും പ്രശ്നങ്ങളും അതേ പടി തുടരുമ്പോൾ തന്നെ ദുൽക്കർ സൽമാൻ പുതിയ സിനിമക്കായി കഥകൾ കേൾക്കുകയും അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ വേഫറർ ഫിലിംസ് പുതിയ പ്രോജക്ടുകൾ നിർമിക്കാൻ ഒരുങ്ങുകയും ചെയ്യുന്നുണ്ട് മാത്രവുമല്ല സോണി ലിവിൽ റിലീസായിരിക്കുന്ന സല്യൂട്ട് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രഷ്ട്ടിച്ചിരിക്കുന്നത്.