“ദിലീപി’- ന്റെ ഫോണിൽ നിന്നും ലഭിച്ചത് നിർണ്ണായക വിവരങ്ങൾ |

നടിയെ ആക്രമിച്ച കേസ്സിൽ പ്രതി പട്ടികയിൽ ഉള്ള “ദിലീപ്” അന്വേഷണ സംഘത്തിന് മുന്നിലെത്തുമ്പോൾ മലയാളികൾ ഉറ്റുനോക്കുകയാണ്. ആലുവ പോലീസ് ക്ലബ്ബിൽ താരം പതിനൊന്നരയോടെയാണ് എത്തിയത്. നടിയെ ആക്രമിച്ച കേസ്സിലെ തുടരന്വേഷണത്തിൻറെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ “ദിലീപ്” – ൻറെ പക്കൽ എത്തിയോ ? മുഖ്യ പ്രതി പൾസർ സുനിയുമായുള്ള “ദിലീപ്” -ന്റെ ബന്ധം ? കേസ്സ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമങ്ങൾ ? തുടങ്ങിയ വിവരങ്ങൾ “ദിലീപ്”- ൽ നിന്നും ചോദിക്കുന്നതാണ്.

നീല ഷർട്ടും പാന്റ്സും ആയിരുന്നു “ദിലീപ്” -ൻറെ വേഷം. കറുത്ത കാറിലാണ് “ദിലീപ് “എത്തിയത്.നടിയെ പീഡിപ്പിച്ചപ്പോൾ പകർത്തിയ ദൃശ്യങ്ങൾ “ദിലീപ്” കണ്ടതായും കേസ്സിലെ സാക്ഷികളെ സ്വാധീനിച്ചതായും സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലാണ് പുനരന്വേഷണത്തിന് വഴിതെളിച്ചത്.രണ്ടാം ഘട്ടം ചോദ്യം ചെയ്യലിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളും കൈ മാറിയ വീഡിയോ തെളിവുകളും ഉൾപ്പെടുത്തി വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് തെയ്യാറാകുന്നത് എന്നാണ് സൂചന.

ഫോണിലെ ഫോറൻസിക്‌ ഫലങ്ങളും വിവരങ്ങളും സംബന്ധിച്ച് “ദിലീപ് ” -ൽ നിന്നും ചോദിച്ചറിയാനുള്ള നീക്കവും അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ട്. “ദിലീപ്” -ന്റെ ഫോണിലെ ഫോറൻസിക്‌ പരിശോധനയിൽനിന്ന് നിർണ്ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരിക്കുന്നത്.

പകർപ്പെടുക്കാൻ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും “ദിലീപ്” – ന്റെ കയ്യിൽ ഉണ്ടായിരുന്നു എന്ന വിവരം റിപ്പോർട്ടർ tv നേരത്തെ പുറത്തുവിട്ടിരുന്നു. കേസ്സുമായി ബന്ധപ്പെട്ട അതീവ രഹസ്യ രേഖകൾ “ദിലീപ്’ -ൻറെ മൊബൈലിൽ എത്തിയത് ഫൊറന്സിക്ക് വിതക്തർ ശാസ്ത്രീയ പരിശോധനയിൽ സ്ഥ്രീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *